Categories: KERALATOP NEWS

പതാക ഉയർത്തിയ കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി യുവവൈദികന് ദാരുണാന്ത്യം

കാസറഗോഡ്: ദേശീയപതാക ഉയര്‍ത്തിയ ഇരുമ്പ് കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി വൈദികന്‍ ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ. മാത്യു കുടിലില്‍ എന്ന ഷിന്‍സ് അഗസ്റ്റിന്‍ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് അപകടം.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഉയര്‍ത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം. കെട്ടിയ കയറില്‍ കുരുങ്ങിയ പതാക അഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാരം കാരണം മറിയുകയും സമീപത്തുണ്ടായിരുന്ന വൈദ്യുതി ലൈനിൽ തട്ടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന അസി. വികാരി സെബിൻ ജോസഫ് (28) ദൂരേക്ക് തെറിച്ചു വീണു. ഇദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫാ. മാത്യു കുടിലിലിനെ ഉടന്‍ മുള്ളേരിയ സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് മുള്ളേരിയ ജീസസ് പള്ളി വികാരിയായി ചുമതലയേറ്റത്. കുടിയാന്മല, നെല്ലിക്കാംപൊയിൽ, ചെമ്പത്തൊട്ടി എന്നിവിടങ്ങളിൽ അസി. വികാരിയായിരുന്നു. കർണാടക പുത്തൂർ സെന്റ് ഫിലോമിന കോളജിൽ എം.എസ്.ഡബ്ല്യു രണ്ടാം വർഷ വിദ്യാർഥി കൂടിയാണ്.  കണ്ണൂർ ഇരിട്ടി എടൂരിലെ പരേതനായ ബാബുവിന്റെയും അന്നമ്മയുടെയും മകനാണ് ഫാ. മാത്യു. സഹോദരങ്ങൾ: ലിന്റോ അഗസ്റ്റിൻ, ബിന്റോ അഗസ്റ്റിൻ.
<br>
TAGS : ACCIDENT | DEATH | KASARAGOD
SUMMARY : A young priest met a tragic end when he hit a power line while moving the flag pole

Savre Digital

Recent Posts

ഇരപഠിത്തം പ്രകാശനം ചെയ്തു

ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…

12 minutes ago

വായുമലിനീകരണം രൂക്ഷം; ഡൽഹിയില്‍ നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി

ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോ​ഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…

21 minutes ago

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…

57 minutes ago

പാ​ല​ക്കാ​ട് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​ന്ത്ര​ണം

പാലക്കാട്‌: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…

1 hour ago

തിര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല, തോ​ൽ​വി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പിൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ശ​ബ​രി​മ​ല സ്വ​ർ​ണ​പാ​ളി കേ​സ്…

1 hour ago

ഐഎഫ്എഫ്‌കെയില്‍ 19 സിനിമകള്‍ക്ക് വിലക്ക്

തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകള്‍ക്ക് വിലക്ക്. പലസ്തീന്‍ വിഷയം പ്രമേയമായുള്ള ചിത്രങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ…

2 hours ago