ബെംഗളൂരു: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ഉയർന്ന ജാതിയിൽപെട്ടയാൾക്കെതിരെ പരാതി നൽകിയതിന് ദളിത് കുടുംബത്തിന് ഭ്രഷ്ട്. യാദ്ഗിർ ജില്ലയിലെ ഹുനസാഗി താലൂക്കിലാണ് സംഭവം. പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ബലാത്സംഗ വിവരം കുടുംബം അറിയുന്നത്. ഇതോടെ കുട്ടിയുടെ കുടുംബം പോലീസിൽ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചൂണ്ടിക്കാട്ടി പരാതി നൽകുകയായിരുന്നു.
ഉയർന്ന ജാതിയിൽപ്പെട്ട യുവാവാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഉയർന്ന ജാതിയിൽ പെട്ട നേതാക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും കുടുംബം തയ്യാറായില്ല. ഇതിൽ പ്രകോപിതരായാണ് കുടുംബത്തിന് ഇവർ വിലക്കേർപ്പെടുത്തിയത്. അവശ്യസാധനങ്ങൾ ഉൾപ്പെടെ വാങ്ങുന്നതിന് പോലും കുടുംബത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് തങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും അരിയുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാൻ ദൂരെയുള്ള കടകളിലേക്ക് പോകേണ്ടിവരികയാണെന്നും കുടുംബം പറഞ്ഞു.
ഇവരുടെ അയൽക്കാരായ 50 കുടുംബങ്ങൾക്ക് കൂടി ഭ്രഷ്ട് കൽപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് രണ്ട് കോളനികളിലായുള്ള 250 ഓളം ദളിതർക്ക് ക്ഷേത്രത്തിലും പൊതു സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ പേനയും ബുക്കും ഉള്‍പ്പെടെയുള്ള സാധനങ്ങളും വാങ്ങാനാവില്ല.
കേസിൽ പ്രതിയായ ചന്ദ്രശേഖര്‍ ഹനമന്തരായയെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും പെണ്‍കുട്ടിക്ക് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്.
അതേസമയം സംഭവത്തിൽ ആശങ്കയറിയിച്ച് ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
TAGS: KARNATAKA | BOYCOTT
SUMMARY: Dalit families boycotted in Karnataka for Pocso case on upper caste man
ബെംഗളൂരു: ഉഡുപ്പി കിന്നിമുൽക്കിയിൽ ഒന്നരവയസുകാരി കിണറ്റിൽ വീണുമരിച്ചു. വെള്ളം കോരുന്നതിനിടയിൽ അമ്മയുടെ കൈയിൽനിന്നു വഴുതി കിണറ്റിൽ വീണ ഒന്നര വയസുകാരി…
മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്വ ബസ് ആണ് അപകടപ്പെട്ടത്.…
തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്…
ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി…
ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഗോവയിലെ…
തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…