ബെംഗളൂരു: പതിനഞ്ചുകാരിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ഹോസ്കോട്ടിലാണ് സംഭവം. വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുവാണ് സംഭവം പോലീസിനെ അറിയിച്ചത്.
കെആർ പുരത്തെ കൊടിഗെഹള്ളിയിൽ നിന്നുള്ള 24 കാരനായ യശ്വന്ത് ആയിരുന്നു വരൻ. പെൺകുട്ടിക്ക് 18 വയസ് തികഞ്ഞെന്ന് കാട്ടിയാണ് പിതാവ് ഹോസ്കോട്ടിലെ ക്ഷേത്രത്തിൽ വിവാഹം നടത്താൻ ടോക്കൺ ബുക്ക് ചെയ്തത്. എന്നാൽ ചടങ്ങിൽ പങ്കെടുത്ത ഇവരുടെ ബന്ധു പെൺകുട്ടിയുമായി സംസാരിക്കുകയും, കുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് മനസിലാക്കുകയും ചെയ്തു. തുടർന്ന് പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഉടൻ പോലീസും വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിച്ചു.
പിതാവിന് പണം നൽകിയാണ് വരനും കൂട്ടരും വിവാഹം നടത്താൻ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. സ്ഥിരം മദ്യപാനിയായിരുന്ന കുട്ടിയുടെ പിതാവ് പണം കണ്ടെത്താനാണ് ഇതിന് തയ്യാറായതെന്നും, കുട്ടിയുടെ അമ്മയും ഇതിൽ പങ്കാളിയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയെ ദൊഡ്ഡബല്ലാപ്പൂരിലെ കർണാടക ഗേൾസ് ഹോമിലേക്ക് മാറ്റി. സംഭവത്തിൽ കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
TAGS: KARNATAKA | CHILD MARRIAGE
SUMMARY: Bengaluru: Police rescue 15-year-old girl from child marriage
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍…
തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…
കൊച്ചി: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. കൊച്ചിയിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. നിലവില്‍ രോഗി കൊച്ചിയിലെ…
പാലക്കാട്: ചിറ്റൂരില്‍ 14 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ട സഹോദരനെ കാണാനില്ല. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ എക്സ‌്പ്രസാകുന്നതോടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരും. നിലവിൽ…