തിരുവനന്തപുരം: പതിനെട്ട് വയസ് കഴിഞ്ഞവരുടെ ആധാർ എൻറോൾമെന്റിൽ ഫീൽഡ് വെരിഫിക്കേഷൻ നിർബന്ധമാക്കി. ആധാർ എൻറോൾമെന്റ് സമയത്ത് നൽകിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാർ നൽകുകയുള്ളൂ. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്.
വ്യാജ ആധാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരം. അപേക്ഷിക്കുന്ന ഘട്ടങ്ങളില്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലിലേക്കാണ് എത്തുക. വെരിഫിക്കേഷനായി സബ്കലക്ടര്‍മാര്‍ക്ക് തിരികെയെത്തും. സബ് കലക്ടര്‍മാരാണ് വില്ലേജ് ഓഫിസര്‍മാരും തദ്ദേശ സെക്രട്ടറിമാരും വഴി ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് തിരികെ സമര്‍പ്പിക്കുക.
അപേക്ഷ സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികതയും ഈ ഘട്ടത്തില്‍ ഉറപ്പാക്കും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളില്‍ വില്ലേജ് ഓഫിസര്‍മാരുമാണ് സ്ഥിരീകരണം നടത്തുന്നത്.
അപേക്ഷിച്ച് കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കണമെന്നാണ് അറിയിപ്പെങ്കില്‍ രേഖകള്‍ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെത്തി പരിശോധനക്ക് നല്‍കാം. വേഗത്തില്‍ ആധാര്‍ വേണ്ടവര്‍ക്കാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയത്.
18 വയസ്സ് പൂര്‍ത്തിയായവരുടെ ആധാര്‍ എൻറോൾമെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളില്‍ മാത്രമാക്കിയിട്ടുണ്ട്. വ്യാജ ആധാര്‍ തടയുക എന്നത് ലക്ഷ്യമിട്ടാണ് നിര്‍ണായക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്.
<br>
TAGS : AADHAAR | KERALA
TAGS : Aadhaar Enrollment of those above eighteen years of age; Field verification is mandatory
ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…
തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…
കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ…
കുവൈത്ത് സിറ്റി : സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. വിഷ ബാധ ഏറ്റതിനെതുടര്‍ന്ന്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോൺ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡിപെൻഡൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 17-ന് എ.നാരായണപുരയിലെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദ സ്വാധീനം മൂലം എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ…