ബെംഗളൂരു: ഉത്തര കന്നഡയിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജൂനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പതിനൊന്നാം ദിവസവും വിഫലം. ഇതോടെ ഇന്നത്തെ തിരച്ചിലും അവസാനിപ്പിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിരിക്കുന്നത്. മുങ്ങല്‍ വിദഗ്ധര്‍ക്ക് ഗംഗാവലി നദിയിൽ ഇറങ്ങാനായിരുന്നില്ല. നാവികര്‍ക്ക് ലോറിക്കടുത്തേക്ക് എത്താനാവാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇനിയും വൈകും.
പ്രദേശത്താകെ കനത്ത മഴയുണ്ട്. നദിയിലെ ഒഴുക്കും വലിയ വെല്ലുവിളിയാണ്. കൂടുതല്‍ സംവിധാനങ്ങളോടെ ശനിയാഴ്ച്ച തിരച്ചില്‍ തുടരും. അര്‍ജുന്‍ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞിരുന്നു. ചരിഞ്ഞ നിലയിലാണ് ട്രക്കുള്ളതെന്നാണ് നിഗമനം.
തെര്‍മല്‍ ഇമേജിങ് പരിശോധനയില്‍ പുഴയ്ക്കടിയിലെ ലോറിയില്‍ മനുഷ്യശരീരത്തിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ ഇറങ്ങാനായി തീവ്ര ശ്രമങ്ങളാണ് ഇന്ന് നടത്തിയത്. എന്നാല്‍ അതിശക്തമായ ഒഴുക്കിനെ മറികടക്കാനായില്ല.
ഇതോടെ അർജുനെ എന്ന് കണ്ടെത്താനാകുമെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. കാലാവസ്ഥ അനുകൂലമല്ലാതെ രക്ഷാദൗത്യം മുമ്പോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
TAGS: ARJUN | LANDSLIDE
SUMMARY: Rescue operation for arjun in landslide missing underwent on eleventh day too
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിക്കുള്ള ശിക്ഷ തലശ്ശേരി പോക്സോ…
ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ്‍ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.…