ബെംഗളൂരു: സ്കൂളിൽ വെച്ച് പതിനൊന്നുകാരിയെ ക്രൂരമായി മർദിച്ച പ്രിൻസിപ്പലിന്റെ മകൻ അറസ്റ്റിൽ. ബെംഗളൂരു കൊത്തന്നൂരിലെ ജാമിയ ആയിഷാ സിദ്ധിഖി മദ്രസ പ്രിൻസിപ്പലിന്റെ മകൻ മുഹമ്മദ് ഹസൻ ആണ് പിടിയിലായത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി.
പെണ്‍കുട്ടി ക്ലാസിൽ അനുസരണക്കേട് കാണിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കുട്ടിയെ പ്രതി വടികൊണ്ട് അടിക്കുകയും വിരലുകൾക്കിടയിൽ പെൻസിൽ വെച്ച് തിരിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും പോലീസ് പറഞ്ഞു. കുട്ടിയെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിളിച്ചു വരുത്തിയായിരുന്നു മർദിച്ചത്. അതേസമയം മറ്റ് പെൺകുട്ടികളെയും ഹസൻ നിരന്തരം മർദിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: BENGALURU
SUMMARY: 11-year-old girl physically assaulted at Bengaluru school
തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…
വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…
കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…
കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…
മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…