ബെംഗളൂരു: പതിമൂന്നുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിദരഹള്ളിയിലാണ് സംഭവം. രക്ഷിതാക്കൾ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മകന്റെ മൃതദേഹം കണ്ടത്. ഒമ്പത് വയസ്സുള്ള സഹോദരി വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
ബോധമില്ലാതെ കണ്ട മകനെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ രക്ഷിതാക്കൾ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് കുട്ടിയെ ശകാരിച്ചിരുന്നുവെന്ന് രക്ഷിതാക്കൾ പോലീസിനോട് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ബിദരഹള്ളി പോലീസ് കേസെടുത്തു.
TAGS: BENGALURU | DEATH
SUMMARY: Teen boy found death under mysterious circumstances
കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉൽ അവ്വൽ…
കണ്ണൂര്‍: കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്.…
ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ…
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ…
ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഇന്ദിരബാലൻ, വൈസ് പ്രസിഡണ്ട് കൃഷ്ണപ്രസാദ്, സെക്രട്ടറി…