പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ കുത്തേറ്റ് യുവാവ് മരിച്ചു. സിഐടിയു പ്രവർത്തകൻ ജിതിൻ (36) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 10ഓടെ ആയിരുന്നു സംഭവം. പ്രദേശത്ത് യുവാക്കൾ തമ്മിൽ നേരത്തെ തന്നെ സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായി ഞായറാഴ്ച രാത്രി കൊച്ചു പാലത്തിന് സമീപത്തുവച്ചുണ്ടായ സംഘർഷത്തിലാണ് ജിതിന് കുത്തേറ്റത്.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അഖിൽ, ശരൺ, ആരോമൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ 8 പേർ പ്രതികളായുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.
ഞായര്‍ രാത്രി 8.30ന് വിഷ്ണുവും നിഖിലേഷും സുമിതും മറ്റ് രണ്ടുപേരും ചേര്‍ന്ന് അനന്തു എന്ന യുവാവിനെ ഇവിടെവച്ച് മര്‍ദിച്ചിരുന്നു. ഇക്കാര്യം സംസാരിക്കാനെത്തിയ പെരുനാട് പഞ്ചായത്ത് അംഗം ശ്യാം, ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്ണു, യൂണിറ്റ് സെക്രട്ടറി ശരത്, ആകാശ് എന്നിവര്‍ക്ക് അക്രമി സംഘത്തിന്‍റെ വെട്ടേറ്റു. ഇതറിഞ്ഞ് ഇവിടെത്തിയ ജിതിനെയാണ് വിഷ്ണു വടിവാളിന് വെട്ടിയും കുത്തിയും അക്രമിച്ചത്. ജിതിന്റെ വയറിന്റെ വലതുഭാഗത്ത് ആഴത്തില്‍ മുറിവേറ്റു. തുടയിലും വെട്ടേറ്റു.
പ്രദേശത്തുള്ളവര്‍ ചേര്‍ന്ന് ജിതിനെ ആദ്യം പെരുനാട് പിഎച്ച്‌സിയിലും തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികൾ ബിജെപി, ആർഎസ്എസ് പ്രവർത്തരാണെന്നു സിപിഎം ആരോപിച്ചു. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ തർക്കമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജിതിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ജിതിന്റെ മാതാവ്: ഗീത. പിതാവ്: ഷാജി.
<BR>
TAGS : STABBED | PATHANAMTHITTA
SUMMARY : Youths clash in Pathanamthitta; CITU worker stabbed to death; 3 people in custody
പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില് കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില് കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില് ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് അംഗങ്ങള്ക്ക് പരസ്യ പ്രതികരണങ്ങള്ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള് മാധ്യമങ്ങള്ക്ക് മുന്നില്‍…