പത്തനംതിട്ട: പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണൻ (42) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 11.35ഓടെയായിരുന്നു അന്ത്യം. ഇന്നലെ വൈകുന്നേരം നടന്ന യോഗത്തിനിടെ ഹൃദയാഘാതം സംഭവിച്ച എം.ജി.കണ്ണനെ ഉടൻതന്നെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു. ചെന്നീർക്കര മാത്തൂർ സ്വദേശിയാണ്. നാളെ വൈകിട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് കണ്ണൻ പൊതുരംഗത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂരിൽ മത്സരിച്ചിരുന്നു. രണ്ട് തവണ ജില്ലാ പഞ്ചായത്തംഗമായും ചെന്നീർക്കര ഗ്രാമപഞ്ചായത്തംഗമായും സേവനമനുഷ്ഠിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ആക്‌ടിംഗ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. രണ്ട് തവണ യൂത്ത് കോൺഗ്രസിന്റെ ജില്ലാ അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കം മുതിർന്ന നേതാക്കൾ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സജിതാമോൾ ആണ് ഭാര്യ. മക്കൾ: ശിവ കിരൺ, ശിവ ഹർഷൻ.
<br>
TAGS : OBITUARY | PATHANAMTHITTA
SUMMARY : Pathanamthitta DCC Vice President M.G. Kannan passes away
കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ…
ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…
ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…
ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…
ബെംഗളൂരു: കൊല്ലം തേവലക്കര അരിനെല്ലൂർ കുമ്പഴ ഡോ. കെ സി ജോണിന്റെ ഭാര്യ ഡോ. ലളിത ഉമ്മൻ (71) ബെംഗളൂരുവിൽ…
ബെംഗളൂരു: മൈസൂരു റെയില്‍വേ സ്‌റ്റേഷനില്‍ തട്ടികൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറിനുള്ളില്‍ ആര്‍പിഎഫ് കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കുഞ്ഞിനെ…