പത്തനംതിട്ട: ബിവറേജസ് ഔട്ട്‌ലെറ്റിന് വന്‍ തീപിടിത്തം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല പുളിക്കീഴ് ആണ് സംഭവം. പുളിക്കീഴ് സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്‌ലെറ്റ്, ഗോഡൗണ്‍ എന്നിവയ്ക്കാണ് തീപിടിച്ചത്. ഇതിനോട് ചേര്‍ന്ന് തന്നെ ജവാന്‍ മദ്യത്തിന്റെ നിര്‍മാണ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ തീപിടിത്തമാണ് ഉണ്ടായത്. കെട്ടിടവും ഗോഡൗണും പൂർണമായി കത്തിനശിച്ചു
ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. തീ പടരുന്നതുകണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
ഔട്ട്ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. ഗോഡൗണിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് നിർമിച്ച കെട്ടിടം പൂർണമായും കത്തിയമർന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കി.
<br>
TAGS : FIRE BREAKOUT | PATHANAMTHITTA
SUMMARY : Fire breaks out at beverage outlet in Thiruvalla, Pathanamthitta; Damage worth lakhs
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…