പത്തനംതിട്ട കൂട്ടബലാൽസംഗ കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഡിജിപിക്കും, ചീഫ് സെക്രട്ടറിക്കും നോട്ടീസ് നൽകി. കേസന്വേഷത്തിലെ നിലവിലെ സ്ഥിതി, പെൺകുട്ടിയുടെ ആരോഗ്യ സ്ഥിതി, ചികിത്സ, കൗൺസിലിംഗ്, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാനും നിർദേശം നൽകിയിട്ടുണ്ട്.
പത്തനംതിട്ടയിൽ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് കായികതാരമായ പെൺകുട്ടി ശിശുക്ഷേമ സമിതിയെ അറിയിച്ചത്. 13 വയസ്സ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് മൊഴി. ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അതിനാൽ പോക്സാ കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്തിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ എത്തിച്ചാണ് പെൺകുട്ടിയെ പ്രതികൾ ലൈംഗിക ചൂഷണത്തി്ന് ഇരയാക്കിയത്.
<BR>
TAGS :
SUMMARY : Pathanamthitta molestation case; The National Human Rights Commission took up the case on its own initiative
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…