പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ മൂന്ന് പ്രതികൾ കൂടി കസ്റ്റഡിയിൽ. പമ്പയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും. ഇതുവരെ 20 പേർ അറസ്റ്റിലായി. ദേശീയ- സംസ്ഥാന വനിതാ കമ്മീഷനുകൾ വിഷയത്തിൽ ഇടപെട്ടതോടെ ദക്ഷിണ മേഖല ഡിഐജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പരമാവധി പ്രതികളെ ഉടൻ തന്നെ പിടികൂടണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.
പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആറുകളുടെ എണ്ണം ഇതോടെ എട്ടായി. കേസില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇന്ന് വിവാഹനിശ്ചയം നടക്കാനിരിക്കുന്നയാളും ഉള്‍പ്പെടും.
62 പേര്‍ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത് സുബിന്‍ എന്ന ആണ്‍ സുഹൃത്താണെന്നാണ് മൊഴിയില്‍ പറയുന്നത്. ഇയാള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.സുബിന്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും, കുട്ടിയുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കുകയും ചെയ്തു. കുട്ടിക്ക് 16 വയസ്സുള്ളപ്പോള്‍ ബൈക്കില്‍ കയറ്റി വീടിനു സമീപമുളള അച്ചന്‍കോട്ടുമലയിലെത്തിച്ച് ആള്‍താമസമില്ലാത്ത ഭാഗത്ത് റബര്‍ തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് മറ്റൊരു ദിവസം പുലര്‍ച്ചെ രണ്ടിനു ശേഷം കുട്ടിയുടെ വീടിനടുത്ത് റോഡ് വക്കിലെ ഷെഡില്‍ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റു പ്രതികള്‍ക്ക് കാഴ്ചവെക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ സംഘം ചേര്‍ന്ന് അച്ചന്‍കൊട്ടുമലയിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
<BR>
TAGS : POCSO CASE | PATHANAMTHITTA
SUMMARY : Pathanamthitta POCSO case: Three more accused in custody
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി…
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…