ബെംഗളൂരു: പത്താം ക്ലാസ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപണത്തിൽ സംഗീത അധ്യാപകനെതിരെ കേസെടുത്തു. തീർത്ഥഹള്ളിയിലെ ആനന്ദഗിരിയിലുള്ള മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. സംഗീത അധ്യാപകൻ ഇംതിയാസിനെതിരെയാണ് (45) കേസെടുത്തത്.
കഴിഞ്ഞ ആറ് മാസമായി അധ്യാപകൻ തങ്ങളുടെ മക്കളെ തുടർച്ചയായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയിലാണ് നടപടി. ക്ലാസിൽ വെച്ച് പെൺകുട്ടികളെ ഇയാൾ അനുചിതമായി സ്പർശിക്കുന്നത് പതിവായിരുന്നു. കൂടാതെ പെൺകുട്ടികളുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും അയക്കാറുണ്ടായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ പെൺകുട്ടികളെ പീഡിപ്പിക്കാനും ഇയാൾ ശ്രമിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിൽ തീർത്ഥഹള്ളി പോലീസ് കേസെടുത്തു.
TAGS: KARNATAKA | SEXUAL HARASSMENT
SUMMARY: Music teacher at Morarji school accused of sexually harassing Class 10 girl students
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…