Categories: KERALATOP NEWS

പത്ത് ജില്ലകളില്‍ ചൂട് ഉയരും; മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്കും സാധ്യത

കേരളത്തില്‍ ബുധനാഴ്ച്ച വരെ പത്ത് ജില്ലകളില്‍ ചൂട് ഉയരും. പാലക്കാട് ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഉച്ചയ്ക്കുശേഷം മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്കും സാധ്യതയുണ്ട്.

പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.

The post പത്ത് ജില്ലകളില്‍ ചൂട് ഉയരും; മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്കും സാധ്യത appeared first on News Bengaluru.

Savre Digital

Recent Posts

ഡോ. സജി ഗോപിനാഥ് ഡിജിറ്റൽ വിസി, സിസ തോമസ് കെടിയു വിസി; വി സി നിയമനത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ ധാരണ

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…

9 hours ago

ഗുരുതര വീഴ്ച; മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്‌.ഐ.വി ബാധ

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…

9 hours ago

തൃ​ശൂ​രി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി പൊ​ള്ള​ലേ​റ്റു മ​രി​ച്ചു

തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…

9 hours ago

ക​ന്ന​ഡ ന​ടി​യെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

ബെംഗളൂരു: ക​ന്ന​ഡ ന​ടി ചൈ​ത്രയെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. നടിയുടെ സ​ഹോ​ദ​രി ലീ​ല ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.…

9 hours ago

ലോകത്തെ ഞെട്ടിച്ച സിഡ്‌നി ബോണ്ടി ബീച്ച് വെടിവെപ്പ്: അക്രമികളിൽ ഒരാൾ ഹൈദരാബാദ് സ്വദേശി

ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…

10 hours ago

പിണറായിയില്‍ സ്ഫോടനം; സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി അറ്റു, പൊട്ടിയത് ബോംബല്ലെന്ന് പോലിസ്

ക​ണ്ണൂ​ർ: പി​ണ​റാ​യി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​പ്പ​ത്തി അ​റ്റു​പ്പോ​യി. ചൊ​വ്വാ​ഴ്ച പി​ണ​റാ​യി വേ​ണ്ടു​ട്ടാ​യി ക​നാ​ൽ ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ…

10 hours ago