പത്ത് മാസത്തെ വേതനമായ 1,05,500 രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ബെംഗളൂരുവില്‍ നിന്നുള്ള തൊഴിലാളി

ബെംഗളൂരു : ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങായി ബെംഗളൂരുവില്‍ നിന്നുള്ള തമിഴ്‌നാട് സ്വദേശിയായ തൊഴിലാളിയും. രാമമൂര്‍ത്തി നഗറിനടുത്തുള്ള കല്‍പ്പള്ളി വൈദ്യുത ശ്മശാനത്തില്‍ കഴിഞ്ഞ 36 വര്‍ഷമായി താല്ക്കാലിക ജോലി ചെയ്തു വരുന്ന കുട്ടി എന്നറിയപ്പെടുന്ന ആന്റണി സ്വാമിയാണ് അദ്ദേഹത്തിന്റെ പത്ത് മാസത്തെ വേതനം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.

ഭാര്യ, മക്കള്‍ എന്നിവര്‍ക്കൊപ്പം എത്തി 1,05,500,/-(ഒരു ലക്ഷത്തി അയ്യായിരത്തി അഞ്ഞുറ്) രൂപയുടെ ചെക്ക് നോര്‍ക്ക വികസന ഓഫിസര്‍ റീസ രഞ്ജിത്തിന് കൈമാറി. കെപിസിസി വക്താവും കെ.എന്‍.എസ്.എസ് ബോര്‍ഡ് ഡയറക്ടറുമായ ബി. ജയപ്രകാശും, കേരള സമാജം ദൂരവാണി നഗര്‍ ഉദയനഗര്‍ സോണ്‍ സെക്രട്ടറിയും കാരുണ്യ ബെംഗളൂരു ചാരിറ്റബില്‍ ട്രസ്റ്റിന്റെ ട്രസ്റ്റി മെമ്പറുമായ വിശ്വനാഥന്‍ എന്നിവരും പങ്കെടുത്തു.

കോളേജ് വിദ്യാര്‍ഥികളായ ഭാനുപ്രിയ. എ, സിന്ധു. എ, സബീന.എ, ധനുഷ്.എ, ഭാര്യ ശാന്തി.എ എന്നിവരടങ്ങുന്നതാണ് ആന്റണി സ്വാമിയുടെ കുടുംബം. വയനാടിന്റെ വേദന ടി.വി. ദൃശ്യങ്ങളിലൂടെ അറിഞ്ഞ ആന്റണി സ്വാമി ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ടവരുടെ സങ്കടങ്ങള്‍ക്കൊപ്പം ചേരുന്നുവെന്നും പറഞ്ഞു.

നോര്‍ക്ക റൂട്ട്‌സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ 080-25585090, 9483275823 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
<br>
TAGS : BENGALURU | CMDRF | WAYANAD LANDSLIDE
SUMMARY : Wayanad rehabilitation. Bengaluru labour donated his 10 months salary to cmrdf

 

Savre Digital

Recent Posts

‘വോട്ടർ അധികാർ’ യാത്രയ്ക്ക് തുടക്കമായി; ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുല്‍ഗാന്ധി

സസാറാം (ബിഹാര്‍): വോട്ടർപട്ടികയില്‍ ക്രമക്കേടുകൾ കണ്ടെത്തിയതായി ആരോപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്ക്ക്…

23 minutes ago

സാഹിത്യ സംവാദം

ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ്  ഉദ്ഘാടനം…

57 minutes ago

മഴ ശക്തം; ഒമ്പത്‌ ഡാമുകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത്‌ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…

1 hour ago

കർണാടക ആര്‍ടിസി ബസ് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു: രണ്ട് മരണം, 12 പേർക്ക് പരുക്ക്

ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…

2 hours ago

വോട്ട് കൊള്ള ആരോപണം ഭരണഘടനക്ക് അപമാനം; ആരോപണങ്ങളെ ഭയക്കുന്നില്ല, രാഹുലിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…

3 hours ago

‘ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന പ്രചാരണം വ്യാജം’; എം വി ശ്രേയാംസ് കുമാർ

കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…

3 hours ago