ബെംഗളൂരു: പെരുന്നാൾ ആഘോഷിക്കുന്നതിനിടെ പത്ത് വയസുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. കുന്ദാപുരയിലെ ഹെങ്കവല്ലി റിസോർട്ടിലാണ് സംഭവം. ഹൂഡിൽ നിന്നുള്ള അരിസ് ഉമർ ആണ് മരിച്ചത്.
ഈദ് ആഘോഷത്തിനായി കുട്ടിയും കുടുംബവും വ്യാഴാഴ്ച റിസോർട്ടിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കളിക്കുന്നതിനിടെ അരിസ് നീന്തൽ കുളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടി അപകടത്തിൽ പെട്ടത് ആരും ശ്രദ്ധിച്ചിരുന്നില്ല. റിസോർട്ട് ജീവനക്കാരോട് സഹായം അഭ്യർഥിച്ചെങ്കിലും ഏറെ നേരം വൈകിയാണ് കുട്ടിയെ പുറത്തെത്തിച്ചത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിസോർട്ട് മാനേജ്മെൻ്റിൻ്റെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ലൈഫ് വെസ്റ്റ് ഉൾപ്പെടെയുള്ള ശരിയായ ജീവൻ രക്ഷാ ഉപകരണങ്ങളുടെ അഭാവമാണ് മരണത്തിനിടെയാക്കിയതെന്നും ആരോപിച്ചു. കൂടാതെ ലൈഫ് ഗാർഡുകളും പരിസരത്ത് ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ ശങ്കരനാരായണൻ പോലീസ് കേസെടുത്തു.
The post പത്ത് വയസുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു appeared first on News Bengaluru.
Powered by WPeMatico
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…