Categories: KARNATAKATOP NEWS

പത്ത് വയസുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

ബെംഗളൂരു: പെരുന്നാൾ ആഘോഷിക്കുന്നതിനിടെ പത്ത് വയസുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. കുന്ദാപുരയിലെ ഹെങ്കവല്ലി റിസോർട്ടിലാണ് സംഭവം. ഹൂഡിൽ നിന്നുള്ള അരിസ് ഉമർ ആണ് മരിച്ചത്.

ഈദ് ആഘോഷത്തിനായി കുട്ടിയും കുടുംബവും വ്യാഴാഴ്ച റിസോർട്ടിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ  കളിക്കുന്നതിനിടെ അരിസ് നീന്തൽ കുളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടി അപകടത്തിൽ പെട്ടത് ആരും ശ്രദ്ധിച്ചിരുന്നില്ല. റിസോർട്ട് ജീവനക്കാരോട് സഹായം അഭ്യർഥിച്ചെങ്കിലും ഏറെ നേരം വൈകിയാണ് കുട്ടിയെ പുറത്തെത്തിച്ചത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിസോർട്ട് മാനേജ്മെൻ്റിൻ്റെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ലൈഫ് വെസ്റ്റ് ഉൾപ്പെടെയുള്ള ശരിയായ ജീവൻ രക്ഷാ ഉപകരണങ്ങളുടെ അഭാവമാണ് മരണത്തിനിടെയാക്കിയതെന്നും ആരോപിച്ചു. കൂടാതെ ലൈഫ് ഗാർഡുകളും പരിസരത്ത് ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ ശങ്കരനാരായണൻ പോലീസ് കേസെടുത്തു.

The post പത്ത് വയസുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മലയാളീ പ്രീമിയർ ലീഗിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…

2 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…

3 hours ago

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ സ്ത്രീ മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്​ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്​.…

3 hours ago

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…

4 hours ago

ജെഎൻയു തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും ഇടതു സഖ്യത്തിന് ജയം

ന്യൂഡൽ‌​ഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌…

4 hours ago

ബിഹാറില്‍ ഒന്നാംഘട്ട വിധിയെഴുത്ത് പൂര്‍ത്തിയായി; പോളിങ് 60.28%

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…

4 hours ago