Categories: BENGALURU UPDATES

പന്ത്രണ്ടുകാരിയുടെ വയറ്റിൽ ദ്വാരം; ലിക്വിഡ് നൈട്രജൻ കലർന്ന പാൻ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ഹോട്ടൽസ് അസോസിയേഷൻ

ബെംഗളൂരു: ലിക്വിഡ് നൈട്രജൻ കലർന്ന പാൻ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ബെംഗളൂരു  ഹോട്ടൽസ് അസോസിയേഷൻ (ബിബിഎച്ച്എ). അടുത്തിടെ നഗരത്തിൽ നടന്ന വിവാഹ സത്കാരത്തിൽ നൈട്രജൻ കലർന്ന പാൻ കഴിച്ച് പന്ത്രണ്ടുകാരിക്ക് വയറ്റിൽ ദ്വാരം ഉണ്ടായതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ ദിവസം നഗരത്തിലെ എല്ലാ ഹോട്ടലുടമകളുടെയും യോഗം ചേരുകയും ലിക്വിഡ് നൈട്രജൻ അടങ്ങിയ പാനുകൾ നിരോധിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തതായി അസോസിയേഷൻ അംഗങ്ങൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫെഡറേഷൻ ഓഫ് കർണാടക ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിക്കും (എഫ്‌കെസിസിഐ) അസോസിയേഷൻ കത്തെഴുതിയിട്ടുണ്ട്. ഹോട്ടൽ ഭക്ഷണങ്ങളിൽ ലിക്വിഡ് നൈട്രജൻ ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കണമെന്ന് ബിബിഎംപിയോടും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ നടപടിയെടുക്കാൻ എഫ്‌കെസിസിഐയോടും ഹോട്ടൽ ഉടമകളുടെ അസോസിയേഷനോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ സെക്രട്ടറി വീരേന്ദ്ര എൻ. കാമത്ത് പറഞ്ഞു.

കൂടാതെ, സ്മോക്കി പാനിൽ ലിക്വിഡ് നൈട്രജൻ ഉപയോഗിക്കരുതെന്ന് എല്ലാ ഹോട്ടലുകൾക്കും പാൻ സ്റ്റാളുകൾക്കും അസോസിയേഷൻ നിർദേശം നൽകിയിട്ടുണ്ട്. വിൽപന തുടർന്നാൽ അത്തരം ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കാൻ ബിബിഎംപിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Savre Digital

Recent Posts

നിപയില്‍ ആശ്വാസം; പനി ബാധിച്ച കുട്ടികളുടെ ഫലം നെഗറ്റീവ്

പാലക്കാട്: നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിയുടെ അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്. ചികിത്സയിലുള്ള 38 കാരിയുടെ…

6 minutes ago

കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം കാട്ടാക്കടയില്‍ നിന്നും നെയ്യാർ ഡാമിലേക്ക്…

2 hours ago

വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ഗുണ്ടൽപേട്ട്- മൈസൂരു പാതയിലെ ബേഗൂരിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വയനാട് പിണങ്ങോട് വാഴയിൽ അസ്‌ലം-റഹ്മത്ത് ദമ്പതികളുടെ മകൻ…

2 hours ago

കാളികാവിനെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍; വെടിവെച്ച് കൊല്ലണം എന്ന് നാട്ടുകാര്‍

മലപ്പുറം: കാളികാവില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: വടകര എടോടിയിൽ മുനിസിപ്പൽ പാർക്കിന് സമീപം ആരാമത്തിൽ വരുൺ വിനോദ് (34) ബെംഗളൂരുവില്‍ അന്തരിച്ചു. ടേർണർ ആൻഡ് ടൗൺസെന്റ്…

3 hours ago

കോഴിക്കോട് കളിക്കുന്നതിനിടെ വാഷിംഗ്‌ മിഷീന്റെ ഉള്ളില്‍ കുടുങ്ങി; നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്സ്

കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ വാഷിംഗ്‌ മിഷീന്റെ ഉള്ളില്‍ കുടുങ്ങിയ നാല് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്. കളിക്കുന്നതിനിടയില്‍ വാഷിംഗ്‌ മിഷീന്റെ…

3 hours ago