Categories: KERALATOP NEWS

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരില്‍ യുവതി അറസ്റ്റില്‍

കണ്ണൂർ: തളിപ്പറമ്പിൽ പോക്‌സോ കേസില്‍ യുവതി അറസ്റ്റിലായി. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിൻ (23) പിടിയിലായത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പന്ത്രണ്ടുകാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു.

തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറയുന്നത്. തലശേരി സിഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്‌നേഹയെ അറസ്റ്റ് ചെയ്‌തത്. സ്‌നേഹ മെർലിനെതിരെ നേരത്തെയും സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മുമ്പ് ഒരു അടിപിടി കേസിലും ഇവർ പ്രതിയായിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : A 12-year-old girl was sexually assaulted; a woman was arrested in Kannur

Savre Digital

Recent Posts

മാസപ്പിറവി കണ്ടു: നബിദിനം സെപ്‌തംബർ അഞ്ചിന്‌

കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉൽ അവ്വൽ…

5 hours ago

കണ്ണൂരിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു

കണ്ണൂര്‍: കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്.…

5 hours ago

ബുക്കർ ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വിദ്വേഷ പോസ്റ്റ്: രണ്ടു പേർക്കെതിരെ കേസ്

ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ…

5 hours ago

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ…

6 hours ago

ജയമഹൽ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ…

6 hours ago

സർഗ്ഗധാര ഭാരവാഹികൾ

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട്‌ ഇന്ദിരബാലൻ, വൈസ് പ്രസിഡണ്ട്‌ കൃഷ്ണപ്രസാദ്, സെക്രട്ടറി…

6 hours ago