Categories: KERALATOP NEWS

പരക്കെ മഴയ്ക്ക് സാധ്യത; കേരളത്തില്‍ 12 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

കേരളത്തിൽ നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള ബാക്കി എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ യെല്ലോ മുന്നറിയിപ്പ് തുടരും. ഈ മാസം 25 നുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കന്യാകുമാരി മേഖല, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിൽ കാലവർഷം വ്യാപിച്ചു കഴിഞ്ഞു. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക ഗോവ തീരത്തിനു മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു. ഇനി രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം പ്രതീക്ഷിക്കാം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാധ്യതയും കാലവർഷത്തെ സ്വാധീനിക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കാലവർഷത്തിനു മുന്നോടിയായി നാളെ മുതൽ കേരളത്തിൽ മഴ വ്യാപകമാകും. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ വരുന്ന നാല് ദിവസം മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
<br>
TAGS : RAIN ALERTS,
SUMMARY : Widespread rain likely; Yellow alert in 12 districts of Kerala tomorrow
Savre Digital

Recent Posts

‘ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണം’; വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച്‌ അന്ന്…

51 minutes ago

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…

2 hours ago

സനാതന ധര്‍മത്തിനെതിരെ പ്രസംഗിച്ചു; കമല്‍ഹാസന് വധഭീഷണി

ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി.…

2 hours ago

ബലാത്സംഗ കേസിൽ റാപ്പർ വേടനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ

കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളങ്ങളിലേക്കാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെയാണ്…

2 hours ago

അതുല്യയുടെ മരണം; അമ്മയുടെ വിശദമായ മൊഴിയെടുക്കും

കൊല്ലം: ഷാർജയിലെ അതുല്യയുടെ മരണത്തില്‍ അമ്മയുടെ വിശദമായ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുകയാണ്. അമ്മ…

3 hours ago

തൃശൂരില്‍ വോട്ടർപട്ടിക ക്രമക്കേട്; പൂങ്കുന്നത്തെ ഫ്ലാറ്റിൽ ഉടമയറിയാതെ ഒമ്പത് കള്ളവോട്ടുകൾ

തൃശൂര്‍: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ 9 കള്ളവോട്ടുകൾ തങ്ങളുടെ…

3 hours ago