Categories: KARNATAKATOP NEWS

പരപ്പന അഗ്രഹാര ജയിലിൽ റെയ്ഡ്; കണ്ടെടുത്തത് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും സിഗരറ്റ് പാക്കറ്റുകളും

ബെംഗളൂരു: ബെംഗളൂരു പരപ്പന സെൻട്രൽ ജയിലിൽ നടന്ന റെയ്ഡിൽ കണ്ടെടുത്തത് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും സിഗരറ്റ് പാക്കറ്റുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ. ശനിയാഴ്ചയാണ് ജയിലിനുള്ളില്‍ അധികൃതര്‍ പരിശോധന നടത്തിയത്.

പരിശോധനയില്‍ 1.3 ലക്ഷം രൂപ വിലമതിക്കുന്ന സാംസങ് ഫോണ്‍ ഉള്‍പ്പെടെ 15 മൊബൈലുകള്‍, ഏഴ് ഇലക്ട്രിക് സ്റ്റൗ, അഞ്ച് കത്തികള്‍, മൂന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍, രണ്ട് പെന്‍ഡ്രൈവുകള്‍, 36,000 രൂപ, സിഗരറ്റ്, ബീഡി, തീപ്പെട്ടി എന്നിവയാണ് കണ്ടെത്തിയത്. വൈകിട്ട് നാല് മണിയോടെയാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ജയിലിനുള്ളില്‍ റെയ്ഡ് നടത്തിയത്. ജയിലിലെ പവര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ഇലക്ട്രിക് സ്റ്റൗ, 11,800 രൂപ, 2 കത്തികള്‍, 4 മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തത്. കുളിമുറിയിലെ പൈപ്പില്‍ നിന്നും 11 മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍, ഇയര്‍ ബഡ്‌സ്, കത്തി, പെന്‍ഡ്രൈവ് എന്നിവയും ലഭിച്ചു.

നടനും രേണുകസ്വാമി കൊലക്കേസ് പ്രതിയുമായ ദര്‍ശന്‍ തോഗുദീപ ജയിലിനുള്ളില്‍ ഗുണ്ടാസംഘത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ജയിലിനുള്ളില്‍ ദര്‍ശന് വിഐപി സൗകര്യങ്ങള്‍ ലഭ്യമായത് സംബന്ധിച്ച് വലിയ രീതിയില്‍ ചോദ്യങ്ങളും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഒമ്പത് ജയിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ദര്‍ശനെയും സഹതടവുകാരേയും മറ്റിടങ്ങളിലുള്ള ജയിലുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

അതേസമയം ജയിലിലെ പല ബ്ലോക്കുകളിലും ഇപ്പോഴും തിരച്ചില്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. നടന്‍ ദര്‍ശനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്ക് 3ലും തിരച്ചില്‍ നടത്തിയിട്ടില്ല.

TAGS: BENGALURU | RAID
SUMMARY: Raid at parappana agrahara central jail finds electronic devices, phones and so on

Savre Digital

Recent Posts

മദ്യപിച്ച്‌ വാഹനമോടിച്ചു; നടൻ ശിവദാസനെതിരെ കേസ്

കണ്ണൂർ: മദ്യപിച്ച്‌ വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…

27 minutes ago

കണ്ണൂര്‍ മാങ്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു

കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…

1 hour ago

ബലാത്സംഗക്കേസ്: ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ രാഹുലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച്‌ കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…

2 hours ago

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച്‌ 12,350 രൂപയായി. പവന്‍ വില…

3 hours ago

നടി ആക്രമിക്കപ്പെട്ട കേസ്; വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് നടൻ ദിലീപ് പിൻമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…

4 hours ago

മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…

4 hours ago