Categories: KARNATAKATOP NEWS

പരസ്പര സമ്മതത്തോടെയുള്ള ബന്ധം സ്ത്രീകളെ ഉപദ്രവിക്കാനുള്ള അനുമതിയല്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ബന്ധം സ്ത്രീകളെ ഉപദ്രവിക്കാനുള്ള അനുമതിയല്ലെന്ന് കർണാടക ഹൈക്കോടതി. വര്‍ഷങ്ങളായി ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന യുവാവിനെതിരെ യുവതി ചുമത്തിയ പീഡനക്കേസിലാണ് കോടതിയുടെ നിരീക്ഷണം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് ആണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ കേസ് റദ്ദാക്കേണ്ടതില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി.

ഇരുവരും തമ്മില്‍ പരസ്പര ബന്ധമുണ്ടെങ്കിലും സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരിയും പ്രതിയും തമ്മില്‍ 5 വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. യുവാവ് തെറ്റായ വിവാഹ വാഗ്ദാനം നല്‍കിയെന്നും തന്നെ മര്‍ദിച്ചെന്നുമാണ് യുവതിയുടെ പരാതി. എന്നാല്‍ യുവതി മറ്റ് പുരുഷന്‍മാര്‍ക്കെതിരെയും സമാന പരാതി നല്‍കിയിട്ടുണ്ടെന്നും ഇത്തരം പരാതികള്‍ ഉന്നയിക്കുന്നത് യുവതിയുടെ സ്ഥിരം രീതിയാണെന്നും യുവാവും കോടതിയില്‍ വാദിച്ചു. അതിനാല്‍ തനിക്കെതിരെ ചുമത്തിയ കുറ്റം റദ്ദാക്കണമെന്നും യുവാവ് കോടതിയോട് ആവശ്യപ്പെട്ടു.

പരാതിക്കാരിയുടെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്ന് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും കോടതി പരിശോധിച്ചു. യുവാവിന്റെ ആക്രമണത്തെത്തുടര്‍ന്നാണ് മുറിവുകളുണ്ടായിരിക്കുന്നതെന്ന് വ്യക്തമാണ്. ഉപദ്രവിച്ചു എന്ന കുറ്റം പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ഇക്കാരണത്താൽ തന്നെ പ്രതിയുടെ കുറ്റം പൂര്‍ണമായും റദ്ദാക്കാനാവില്ലെന്നും ഉപ്രദവിച്ചുവെന്ന കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം പ്രതിക്കെതിരെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തതിനും വഞ്ചിച്ചതിനുമുള്ള കുറ്റം റദ്ദാക്കുകയും ചെയ്തു.

TAGS: KARNATAKA| HIGH COURT
SUMMARY: Living together doesn’t give the license to attack women says karnataka highcourt

Savre Digital

Recent Posts

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടറിൽ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതായി സംശയം; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ നെറ്റ്‌വര്‍ക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയത്തില്‍ സൈബര്‍ പോലീസ്.…

32 minutes ago

കോഴിക്കോട് കാല്‍നടയാത്രക്കാരനായ യുവാവ് കാറിടിച്ച് മരിച്ച സംഭവം; പ്രതി പിടിയിൽ

കോഴിക്കോട്: വടകരയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ്…

1 hour ago

തെരുവ് നായയുടെ കടിയേറ്റ് നാലുമാസമായി ചികിത്സയില്‍; നാലു വയസ്സുകാരി മരിച്ചു

ബെംഗളൂരു: തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരുക്കേറ്റ് നാലുമാസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ദാവണഗെരെ ശാസ്ത്രീയ ലെഔട്ട്‌ സ്വദേശി…

1 hour ago

കലാവേദി കായികമേള

ബെംഗളൂരു: ബെംഗളൂരു കലാവേദി ഓണാഘോഷത്തിന് മുന്നോടിയായി സംഘ്ടിപ്പിച്ച കായികമേള മാറത്തഹള്ളി കലാഭവനിൽ നടന്നു. പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ ഉദ്ഘാടനം…

2 hours ago

സമന്വയ അത്തപൂക്കള മത്സരം

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ്‌ അൾസൂരു  ഭാഗ് ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് അത്തപൂക്കള മത്സരം നടത്തുന്നു. സെപ്റ്റംബർ…

2 hours ago

ഗാസയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍; ഹമാസ് അംഗീകരിച്ചു, 22 മാസം നീണ്ട യുദ്ധം അവസാനിച്ചേക്കും

ജറുസലേം: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് വാർത്ത പുറത്തുവിട്ടത്.…

3 hours ago