ഉദ്ഘാടന ചടങ്ങിൽ നിയമസഭാ സ്പീക്കർ യു.ടി. ഖാദർ, കന്നഡ സാംസ്കാരിക മന്ത്രി ശിവരാജ തംഗഡഗി എന്നിവർ ചേര്‍ന്ന് കന്നഡ ഭാഷാ വളർച്ചയുടെ പ്രതീകാത്മകമായി വൃക്ഷതൈയിന് ജീവജലം പകര്‍ന്നു നല്കുന്നു
ബെംഗളൂരു: പരസ്പര സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്ന് കര്‍ണാടക നിയമസഭാ സ്പീക്കർ യു. ടി ഖാദർ. കര്‍ണാടക സർക്കാർ കന്നഡ വികസന അതോറിറ്റിയും മലയാളം മിഷനും സംയുക്തമായി നടത്തുന്ന കന്നഡ പഠന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിൽ താമസിക്കുന്ന മറ്റു ഭാഷകൾ സംസാരിക്കുന്നവർ കന്നഡ തീർച്ചയായും പഠിച്ചിരിക്കണം. കന്നഡ ഭാഷ മറ്റു ഭാഷകളെ ഉൾക്കൊള്ളുകയും അവയിൽ നിന്ന് പല വാക്കുകളും കടമെടുക്കുകയും ചെയ്തിട്ടുണ്ട്. ചിട്ടയായ പാഠ്യപദ്ധതിയിലൂടെയാണ് കന്നഡ വികസന അതോറിറ്റി കന്നഡ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. മലയാളം മിഷൻ ഈ ദൗത്യം ഏറ്റെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിധാന്‍ സൗധയില്‍ നടന്ന ചടങ്ങില്‍ പിന്നോക്ക വിഭാഗ വികസന, സാംസ്കാരിക വകുപ്പ് മന്ത്രി ശിവരാജ തംഗഡഗി, കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും വിവർത്തകനുമായ സുധാകരൻ രാമന്തളി എന്നിവർ മുഖ്യാതിഥികളായിരുന്നു. കന്നഡ വികസന അതോറിറ്റി ചെയർമാൻ പുരുഷോത്തമ ബിളിമലെ അധ്യക്ഷത വഹിച്ചു. കന്നഡ പാഠ്യപദ്ധതിയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
കന്നഡ വികസന അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹങ്കാൽ, മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, പ്രസിഡൻ്റ് കെ. ദാമോദരൻ, ലോക കേരള സഭാംഗങ്ങളായ നൗഷാദ്. കെ, എൽദോ ബേബി എന്നിവർ സംസാരിച്ചു. കന്നഡ പാഠ്യപദ്ധതി കോർഡിനേറ്റർ ജീവൻ രാജൻ, അഡ്വ. ബുഷ്റ വളപ്പിൽ എന്നിവർ നേതൃത്വം നൽകി. ബെംഗളൂരുവിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികളും പങ്കെടുത്തു.
സംസ്ഥാനത്തെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളിലും മറ്റു മലയാളി കൂട്ടായ്മകളിലുമായി ഓഗസ്റ്റ് 15 മുതൽ 20 കേന്ദ്രങ്ങളിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. മൂന്നു മാസം നീളുന്ന ലഘു പാഠ്യപദ്ധതി കന്നഡ വികസന അതോറിറ്റിയാണ് രൂപപെടുത്തിയിരിക്കുന്നത്. 35 ല്‍ കുറയാത്ത പഠിതാക്കളും 3 കോര്‍ഡിനേറ്റര്‍മാരും, പഠന കേന്ദ്രവുമുള്ള സംഘടനകള്‍ക്ക് ക്ലാസ്സുകള്‍ നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9739200919, 9379913940.
<br>
TAGS : MALAYALAM MISSION
SUMMARY : Malayalam Mission-Kannada Development Authority Kannada study program
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ (ORTHOPEDICS) തസ്തികയില്‍ ഓപ്പണ്‍ (PY / NPY), ഇ.റ്റി.ബി പിവൈ…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് തിരിച്ചടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി…
എറണാകുളം: എറണാകുളം തൃക്കാക്കരയില്‍ സ്കൂളില്‍ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസുകാരനെ ഒറ്റയ്ക്ക് മുറിയില്‍ ഇരുത്തിയെന്ന് പരാതി. വൈകി വന്നതിനാല്‍ വെയിലത്ത്…
ന്യൂഡൽഹി: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ തടഞ്ഞതിനെതിരെയുള്ള ദേശീയപാത അതോറിറ്റിയുടെ ഹർജിയില്‍ സുപ്രിം കോടതിയുടെ വിമർശനം. ടോള്‍ നല്‍കിയിട്ടും ദേശീയപാത…
ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ…
ന്യൂഡൽഹി: ഇത്തവണത്തെ സ്വാതന്ത്യദിനത്തോട് അനുബന്ധിച്ച് ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍…