കൊച്ചി: തനിക്കെതിരായ പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ വി കെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. പീഡന പരാതി നല്‍കിയ യുവതി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കും അന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിച്ചേക്കും
മുമ്പൊരു നിർമാതാവ് ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. 2022ല്‍ പാലാരിവട്ടം പോലീസില്‍ ഇവര്‍ക്കെതിരെ ഹണിട്രാപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരി വാട്സ്ആപ് വഴി തനിക്ക് അർധനഗ്ന ചിത്രങ്ങൾ അടക്കം അയച്ചിട്ടുണ്ട്. ഇവയടക്കം ഉള്ളവയുടെ സ്ക്രീൻഷോട്ടും സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഡി.ജി.പിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും ഹര്‍ജിയിൽ വിശദീകരിക്കുന്നു.
രണ്ടുവർഷം മുമ്പ് കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് വി കെ പ്രകാശിനെതിരെ യുവകഥാകാരി പരാതി നല്‍കിയത്. സംഭവം പുറത്തുപറയാതിരിക്കാന്‍ സംവിധായകന്‍ 10,000 രൂപ അയച്ചുതന്നുവെന്നുമാണ് നടിയുടെ പരാതി.
<br>
TAGS : SEXUAL HARASSMENT | V K PRAKASH | BAIL APPLICATION
SUMMARY : VK Prakash said that the rapist is the suspect in the honeytrap case; In court seeking anticipatory bail
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…