കാസറഗോഡ്: ബേഡകത്ത് പലചരക്ക് കട നടത്തിവന്ന യുവതിയെ കടയ്ക്കുള്ളില്‍ ടിന്നർ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ബേഡകം സ്വദേശിനി രമിത (32) ആണ് മരിച്ചത്. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. കർണാടക സ്വദേശിയായ രാമാമൃതമാണ് ആക്രമണം നടത്തിയത്.
രമിതയുടെ കടയ്ക്ക് സമീപം ഫർണിച്ചർ കട നടത്തിവരികയായിരുന്നു ഇയാള്‍. ഒരു വർഷമായി രാമാമൃതം മദ്യപിച്ച് രമിതയുടെ കടയില്‍ എത്തി ശല്യം ചെയ്തിരുന്നതായി പരാതി ഉയർന്നിരുന്നു. ഇതേക്കുറിച്ച് രമിത കടയുടമയോട് പരാതിപ്പെട്ടതിനെ തുടർന്ന് രാമാമൃതത്തോട് കടമുറി ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലിസ് പറഞ്ഞു. ഈ മാസം എട്ടിനാണ് രമിതയ്ക്ക് നേരെ ആക്രമണം നടന്നത്. സംഭവത്തില്‍ രാമാമൃതത്തെ പോലിസ് കസ്റ്റഡിയിലെടുത്തു. കേസില്‍ അന്വേഷണം തുടരുകയാണ്.
TAGS : KASARAGOD
SUMMARY : Woman set on fire in Kasaragod shop after filing complaint, killing her
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…