Categories: KARNATAKATOP NEWS

പരിശീലനത്തിനിടെ പാരച്യൂട്ട് തുറക്കാനായില്ല; കർണാടക സ്വദേശിയായ വ്യോമസേന ഉദ്യോഗസ്ഥൻ മരിച്ചു

ബെംഗളൂരു: പരിശീലനത്തിനിടെ പാരച്യൂട്ട് തുറക്കാൻ സാധിക്കാത്തതിനെ തുടർന്ന് വ്യോമസേന ഉദ്യോഗസ്ഥൻ മരിച്ചു. ശിവമോഗ ഹൊസനഗര താലൂക്കിലെ ശങ്കുരുവിൽ നിന്നുള്ള ജി.എസ്. മഞ്ജുനാഥ് (36) ആണ് മരിച്ചത്. ഉത്തർപ്രദേശിലെ ആഗ്രയിലുള്ള പാരാട്രൂപ്പർ പരിശീലന സ്കൂളിൽ നടന്ന പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്.  വ്യോമസേനയിലെ ജൂനിയർ വാറന്റ് ഓഫീസറാണ് മഞ്ജുനാഥ്.

2005 ൽ വ്യോമസേനയിൽ ചേർന്ന മഞ്ജുനാഥ് ജമ്മു കശ്മീർ, അസം, യു.പി., ഡൽഹി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസമായി ആഗ്രയിൽ പാരാ ജമ്പ് ഡിവിഷനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 18,000 അടി ഉയരത്തിൽ നിന്നും കാർഗോ വിമാനത്തിൽ പാരാ ജമ്പ് പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. 11 ജമ്പർമാർ സുരക്ഷിതമായി താഴേക്ക് ചാടിയപ്പോൾ മഞ്ജുനാഥിന്റെ പാരച്യൂട്ട് തകരാറിലാകുകയായിരുന്നു. മഞ്ജുനാഥിന്റെ മൃതദേഹം ആഗ്രയിൽ നിന്ന് ബെംഗളൂരുവിലേക്ക് എത്തിച്ചു. ഹൊസനഗരയിലെ മാവിനകൊപ്പ സർക്കിളിൽ സംസ്കാരം നടത്തി.

TAGS: AIRFORCE OFFICER DEATH
SUMMARY: Karnataka IAF officer dies as parachute fails to open during training

Savre Digital

Recent Posts

വാര്‍ഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍; തുടര്‍നടപടികള്‍ കോടതിയുടെ വിധിപ്രകാരം

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…

4 hours ago

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഇന്ത്യ സഖ്യത്തിന് തോൽവി പ്രവചിച്ച് അഭിപ്രായസർവേ

പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…

4 hours ago

കാസറഗോഡ് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം

കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…

5 hours ago

നിര്‍ഭയ ഹോമിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്‌ നിവാസില്‍ സഞ്ജയെ (33…

5 hours ago

താമരശ്ശേരി ബിഷപ്പിന് വധഭീഷണി

കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…

6 hours ago

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നരവയസുകാരൻ മരിച്ചു

പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…

7 hours ago