Categories: KERALATOP NEWS

പരീക്ഷ ചോദ്യപേപ്പർ ചോർച്ച; എം.എസ്. സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ ആരോപണവിധേയരായ എം.എസ്. സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. എം. എസ്. സൊല്യൂഷൻസിന്റെ ഓൺലൈൻ ക്ലാസുകളിൽ‌ പലപ്പോഴും അശ്ലീല പരാമർശങ്ങൾ ഉണ്ടാകാറുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് ചർച്ച ചെയ്യാൻ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോ​ഗം ചേരും. ക്രിസ്തുമസ്- ഓണം പരീക്ഷകൾ കൂടുതൽ കാര്യക്ഷമമായി നടത്താനുള്ള നടപടികൾ യോ​ഗത്തിൽ ചർച്ച ചെയ്യും. സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ സ്വകാര്യ ട്യൂഷനുകൾ നിർത്താൻ കർശന നടപടികൾ സ്വീകരിക്കും.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറൽ എസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. എം.എസ്. സൊല്യൂഷൻസ് യൂട്യൂബ് ചാനലിന്റെ വീഡിയോ പരിശോധിച്ച ശേഷം അധ്യാപകരുടെയും ഡയറക്ടർമാരുടെയും മൊഴിയെടുക്കും.

അതേസമയം, യൂട്യൂബ് ചാനൽ അവസാനിപ്പിക്കുന്നതായി എം.എസ്. സൊല്യൂഷൻസ് സിഇഒ ഷുഹൈബ് അറിയിച്ചു. യൂട്യൂബ് ചാനലിലൂടെയാണ് ഷുഹൈബ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലേണിംഗ് പ്ലാറ്റ്ഫോമുകളാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷുഹൈബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGS: KERALA | MS SOLUTIONS
SUMMARY: Kerala Police to quizz ms solutions on question paper leak

Savre Digital

Recent Posts

കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…

11 minutes ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…

44 minutes ago

തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്തു; അനില്‍ അക്കരക്കെതിരേ കേസ്

തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര‍്യം തടഞ്ഞെന്ന് ആരോപിച്ച്‌ തൃശൂർ കുന്നംകുളം…

2 hours ago

പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടില്‍ മോഷണം; 20 കോടി രൂപയുടെ വസ്‌തുക്കള്‍ പോയെന്ന് പരാതി

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…

3 hours ago

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേര്‍ക്ക് കടിയേറ്റു

കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…

3 hours ago

രാജമൗലി ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…

4 hours ago