Categories: KERALATOP NEWS

പറന്നുയുര്‍ന്ന് കേരളത്തിന്‍റെ സ്വപ്നം; ആദ്യ ജലവിമാനം മാട്ടുപ്പെട്ടിയില്‍ ലാൻഡ് ചെയ്തു, പരീക്ഷണ പറക്കല്‍ വിജയകരം

ഇടുക്കി: കേരളത്തിന്റെ ആദ്യ ജലവിമാനം മാട്ടുപ്പെട്ടി ഡാമില്‍ ലാൻഡ് ചെയ്തു. കൊച്ചിയിലെ ബോള്‍ഗാട്ടി കായലില്‍ നിന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ജലവിമാനം ഉദ്ഘാടനം ചെയ്തത്. മാട്ടുപ്പെട്ടി ഡാമില്‍ എത്തിയതോടെ ജലവിമാനത്തിന്റെ പരീക്ഷണ പറക്കല്‍ പൂർത്തിയായി. ജില്ലയിലെ ജനപ്രതിനിധികളും മറ്റ് അധികൃതരും ചേർന്ന് വിമാനത്തിലെത്തിയ ക്രൂഅംഗങ്ങളെ സ്വീകരിച്ചു.

കരയിലും വെള്ളത്തിലും പറന്നിറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫിബിയൻ വിമാനമാണ് എത്തിയത്. മന്ത്രി റോഷി അഗസ്റ്റിൻ, എംഎല്‍എമാരായ എം.എം.മണി, എ.രാജാ, ജില്ല കലക്ടർ വി.വിഘ്നേശ്വരി എന്നിവർ ചേർന്നു സ്വീകരിച്ചു. സീപ്ലെയിൻ എത്തുന്നതുമായി ബന്ധപ്പെട്ട് മാട്ടുപ്പെട്ടിയില്‍ ഇന്ന് ഡാമിലും പരിസര പ്രദേശങ്ങളിലും ഡ്രോണ്‍ പറത്തുന്നത് നിരോധിച്ച്‌ കലക്ടർ ഉത്തരവിറക്കിയിരുന്നു.

കൂടാതെ സീപ്ലെയിനിനന്റെ പരീക്ഷണ പറക്കല്‍ പൂർത്തിയാകുന്നതുവരെ മൂന്നാർ – മാട്ടുപ്പെട്ടി റോഡില്‍ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ബോള്‍ഗാട്ടിയില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവരുമായിഒരു റൗണ്ട് യാത്ര നടത്തി അവരെ തിരിച്ചിറക്കിയ ശേഷമാണ് മാട്ടുപ്പെട്ടിയിലേക്ക് ജലവിമാനം പുറപ്പെട്ടത്. മൈസൂരുവില്‍ നിന്നാണ് ജലവിമാനം ഇന്നലെ കൊച്ചിയിലെത്തിയത്.

കരയിലും വെള്ളത്തിലും ഒരുപോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയ‍ർക്രാഫ്റ്റാണിത്. ഒരു സമയം 15 പേർക്ക് ജലവിമാനത്തില്‍ യാത്ര ചെയ്യാം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ ടൂറിസം സർക്യൂട്ടിനാണ് സംസ്ഥാന സർക്കാർ ജലവിമാനം കൊണ്ട് ലക്ഷ്യമിടുന്നത്. കൊച്ചി കായലില്‍ പറന്നിറങ്ങിയ വൈമാനികർക്ക് സംസ്ഥാന സർക്കാർ സ്വീകരണം നല്‍കിയിരുന്നു.

TAGS : KOCHI | LATEST NEWS
SUMMARY : First seaplane lands at Matupeti, test flight successful

Savre Digital

Recent Posts

കണ്ണൂരിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണം: കെകെടിഎഫ്

ബെംഗളൂരു: മലബാർ മേഖലയിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക-കേരള ട്രാവലേഴ്‌സ് ഫോറം (കെകെടിഎഫ്). ഒരു പ്രതിദിന ട്രെയിന്‍ അനുവദിക്കണമെന്നാണ്…

4 minutes ago

നന്മ ബെംഗളൂരു കേരളസമാജം ഭാരവാഹികൾ

ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം പൊതുയോഗത്തില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ഭാരവാഹികള്‍: കെ.ഹരിദാസന്‍ (പ്രസി), പി.വാസുദേവന്‍ (സെക്ര), കെ.പ്രവീണ്‍കുമാര്‍…

39 minutes ago

ബെംഗളൂരു മലയാളി ഫോറം പുതുവത്സരാഘോഷം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടികള്‍ എസ്ജി പാളയ മരിയ ഭവനിൽ നടന്നു. കോർപ്പറേഷൻ…

50 minutes ago

പ്രതികളുമായി പോയ പോലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്

അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസ് പോലിസ് ജീപ്പിലിടിച്ച് അഞ്ചുപേർക്ക് പരുക്ക്. മൂന്ന് പോലിസുകാർക്കും ജീപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾക്കുമാണ് പരുക്കേറ്റത്.…

9 hours ago

മഹാ അന്നദാനം സംഘടിപ്പിച്ചു

ബെംഗളൂരു: ചോക്കസാന്ദ്ര അയ്യപ്പ സേവ സംഘത്തിന്റെ പതിനഞ്ചാമത് മണ്ഡല പൂജ സമാപനത്തിന്റെ ഭാഗമായി മഹാ അന്നദാനം സംഘടിപ്പിച്ചു. മൂവായിരത്തോളം ഭക്തജനങ്ങൾ…

9 hours ago

വെനിസ്വേലയിലെ ഇടക്കാല പ്രസിഡന്റിനെതിരെ ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയോടുള്ള ധിക്കാരം…

10 hours ago