മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കള്‍ക്കെതിരായ ഇഡി അന്വേഷണത്തില്‍ നടനും നിര്‍മ്മാതാക്കളില്‍ ഒരാളുമായ സൗബിന്‍ ഷാഹിര്‍ മൊഴി നല്‍കി. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും എല്ലാത്തിനും കൃത്യമായ രേഖകള്‍ ഉണ്ടെന്നും സൗബിന്‍ ഇഡിക്ക് മൊഴി നല്‍കി.
സിനിമയുടെ നിര്‍മ്മാണത്തിനായി തന്റെ പക്കല്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിര്‍മ്മാതാവാണ് പരാതി നല്‍കിയിരുന്നത്. ഏഴ് കോടി രൂപ പറവ ഫിലിംസിന് നല്‍കി. ചിത്രം ബോക്‌സോ ഓഫീസില്‍ നല്ല കളക്ഷന്‍ സ്വന്തമാക്കിയിട്ടും ഒരു രൂപ പോലും തിരികെ ലഭിച്ചിട്ടില്ലെന്നുമായിരുന്നു സിറാജിന്റെ പരാതി.
എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കരാര്‍ ലംഘിച്ചത് പരാതിക്കാരനെന്ന് നിര്‍മ്മാതാക്കള്‍ മൊഴി നല്‍കി. ഇയാളില്‍ നിന്ന് വാങ്ങിയ ഏഴ് കോടിയില്‍ ആറര കോടിയും തിരികെ നല്‍കിയതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 11നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ കള്ളപ്പണ ഇടപാടുകളില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.
TAGS : PARAVA FILMS | SOUBIN SAHIR | ED
SUMMARY : ‘Parava Films Company has not engaged in black money transactions’; Soubin in front of ED
ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്‌ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…