കൊച്ചി: സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു സ്ത്രീകള്‍ തന്നെയാണെന്ന് നടി ശ്വേതാ മേനോൻ. മലയാള സിനിമയില്‍ പവർ ഗ്രൂപ്പ് ഉണ്ടെന്നും അതില്‍ സ്ത്രീകളും ഉണ്ടെന്നും ശ്വേത വ്യക്തമാക്കി. അനധികൃത വിലക്ക് താനും നേരിട്ടെന്നും കരാർ ഒപ്പിട്ട ശേഷം ഒമ്പത് സിനിമകള്‍ ഇല്ലാതായെന്നും ശ്വേതാ മേനോൻ പറഞ്ഞു.
പവർ ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ട്. സിനിമയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ചൂഷണത്തിന് വിധേയമാകുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ടു കർശനമായ നിയമം വരണം. ഹേമ കമ്മറ്റി റിപ്പോർട്ട് അഞ്ചുവർഷം വൈകിപ്പിച്ചെന്നും ശ്വേത പറഞ്ഞു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. രഞ്ജിത്തിനെതിരായ ആരോപണം ഞെട്ടിപ്പിച്ചെന്നും നടി പറഞ്ഞു.
എന്റെ അടുത്ത് ആരും വന്നിട്ടില്ല. നോ പറയേണ്ടിടത്ത് നോ പറയാൻ അറിയാം. പരാതി പറഞ്ഞാല്‍ കുറ്റപ്പെടുത്തല്‍ നേരിടേണ്ടി വരുന്നതു കൊണ്ടാണ് ധൈര്യപൂർവം ആരും മുന്നോട്ടുവരാത്തത്. വനിതാ പ്രാതിനിധ്യമുള്ള എന്റെ സിനിമയെ ഒതുക്കാൻ ചിലർ ശ്രമിച്ചുവെന്നും ശ്വേത പറഞ്ഞു.
TAGS : SWATHA MENON | HEMA COMMITTEE
SUMMARY : There are women in the power group and I missed 9 movies; Shweta Menon
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…
ബെംഗളൂരു: സംസ്ഥാനത്ത് 2025-26 വർഷത്തെ എസ്എസ്എൽസി, രണ്ടാം പി.യു.സി, പരീക്ഷ അന്തിമ ഷെഡ്യൂൾ കെ.എസ്.ഇ.എ.ബി പുറത്തിറക്കി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 18…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍ റണ്‍ നടത്തി. 8 കോച്ചുകള്‍ ഉള്ള റാക്കാണ്…
ദുബായി: ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ട കപ്പലിന് നേരെ സോമാലിയൻ തീരത്ത് ആക്രമണമുണ്ടായതായി അധികൃതർ അറിയിച്ചു. ഗുജറാത്തിലെ സിക്ക തുറമുഖത്തുനിന്നു…