ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ഒന്നാം പ്രതിയായ പവിത്ര ഗൗഡ നടൻ ദർശന്റെ സുഹൃത്ത് മാത്രമാണെന്ന് ദർശന്റെ ഭാര്യ വിജയലക്ഷ്മി. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് അയച്ച കത്തിലാണ് വിജയലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ രണ്ടാം പ്രതിയാണ് ദർശൻ.
പവിത്ര ഗൗഡയെ ദർശന്റെ ഭാര്യ എന്നാണ് പോലീസ് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചത്. അത് ശരിയല്ലെന്ന് വിജയലക്ഷ്മി പറഞ്ഞു. കർണാടക ആഭ്യന്തരമന്ത്രിയും സമാനമായ തെറ്റാവർത്തിച്ചു. ദേശീയ മാധ്യമങ്ങൾ പവിത്രയെയും ദർശനെയും താരജോഡികൾ എന്നാണ് വിശേിപ്പിച്ചത്. ഇത് തെറ്റിദ്ധാരണയുണ്ടാക്കുന്നു. രേഖകൾ പ്രകാരം താനാണ് ദർശന്റെ ഭാര്യ. 1993 ലായിരുന്നു തങ്ങളുടെ വിവാഹം. സഞ്ജയ് സിംഗ് ആയിരുന്നു പവിത്രയുടെ ഭർത്താവ്. അവർക്കൊരു മകളുമുണ്ട്. പവിത്ര ദർശന്റെ സുഹൃത്ത് മാത്രമാണ്, ഭാര്യയല്ല. ഈ തെറ്റുതിരുത്തണമെന്ന് വിജയലക്ഷ്മി കത്തിൽ ആവശ്യപ്പെട്ടു.
പത്ത് വർഷത്തോളമായി ദർശനും പവിത്രയും തമ്മിൽ അടുത്ത ബന്ധമുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇരുവരുടെയും ബന്ധത്തിൽ അസ്വസ്ഥരായ ആരാധകർ പലപ്പോഴും ചിത്രങ്ങൾക്ക് താഴെ അശ്ലീല കമന്റുകൾ ഇടാറുണ്ട്. ഇത്തരത്തിൽ കമന്റ് ഇട്ടതിനും പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനുമാണ് രേണുകസ്വാമിയെ കോളപ്പെടുത്തിയത്. കേസിൽ 17 പേരാണ് ഇതുവരെ അറസ്റ്റിലായത്.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Darshan and pavitra are good friends clarifies wife vijayalakshmi
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്. മെറ്റാ ഗ്ലാസ്…
തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച്…
ബെംഗളൂരു: ക്രിസ്മസ്സിനെ വരവേറ്റുകൊണ്ട് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിൻ്റെ കരോൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും…
വയനാട്: പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി…
കൊച്ചി: ഡോക്ടറുടെ കാല്‍ വെട്ടണമെന്ന് സമൂഹ മാധ്യമത്തില്‍ ആഹ്വാനം ചെയ്തതിനെ തുടർന്ന് മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്കറിയ്ക്കെതിരെ ജാമ്യമില്ലാ…
കോട്ടയം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മീനടത്ത് നിയുക്ത പഞ്ചായത്തംഗം മരണപ്പെട്ടു. മീനടം ഒന്നാം വാർഡില്‍ നിന്നു വിജയിച്ച…