ബെംഗളൂരു: പഹൽഗാം ഭീകരക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ബെംഗളൂരു സ്വദേശിയും. വിനോദസഞ്ചാരിയായ ഭരത് ഭൂഷൺ ആണ് കൊല്ലപ്പെട്ടത്. ഭാര്യയ്ക്കും കുട്ടിയ്ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാനായി കശ്മീരിൽ എത്തിയതായിരുന്നു ഭരത്. ആക്രമണം നടന്നപ്പോൾ ഭരത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തീവ്രവാദികൾ വെടിയുതിർത്തു.
ഭരത് കുടുംബത്തോടൊപ്പം വെള്ളിയാഴ്ചയാണ് കശ്മീരിലേക്ക് എത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ബെംഗളൂരുവിലെക്ക് തിരിച്ചെത്തേണ്ടതായിരുന്നു. സുന്ദർ നഗറിലായിരുന്നു താമസം. സഹോദരൻ വിനയും സഹോദരീഭർത്താവ് ജമ്മുവിലേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്നതായും, പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജമ്മു കശ്മീരിലേക്ക് ഒന്നിലധികം സംഘങ്ങളെ അയച്ചതായും പറഞ്ഞു.
TAGS: BENGALURU | TERROR ATTACK
SUMMARY: Bengaluru native killed in Pahalgam terror attack
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…