പാകിസ്ഥാനിലെ ലാഹോർ വിമാനത്താവളത്തില്‍ വൻ തീപിടുത്തം. എല്ലാ വിമാന സർവീസുകളും റദ്ദാക്കി. പാകിസ്ഥാൻ ആർമി വിമാനം ലാഹോർ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ടയറിന് തീപിടിക്കുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കാൻ ഫയർ എഞ്ചിനുകള്‍ എത്തി. സംഭവത്തെ തുടർന്ന് റണ്‍വേ താല്‍ക്കാലികമായി അടച്ചിട്ടു. പാകിസ്ഥാൻ സൈന്യം നിയന്ത്രണം ഏറ്റെടുത്തു.
അതേസമയം തീ പിടുത്തതിന്റെ കാരണം വ്യക്തമല്ലെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു. വിമാനത്താവളത്തിലുണ്ടായ തീപിടുത്തത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവള പരിസരത്ത് ഉണ്ടായിരുന്ന ആളുകള്‍ പുക കാരണം അസ്വസ്ഥരാകുന്നത് ഇതില്‍ വ്യക്തമായി കാണാൻ കഴിയും. വീഡിയോയില്‍ കറുത്ത പുക ഉയർന്നുവരുന്നത് കാണാം.
TAGS : LATEST NEWS
SUMMARY : Major fire breaks out at Lahore airport in Pakistan; all flights cancelled
തൃശൂർ: വിയ്യൂർ പോലീസ് ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിനു നേരെ പോലീസിന്റെ മർദനം. യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി.…
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…