ലാഹോർ: പാകിസ്ഥാനിൽ ബലൂചിസ്ഥാൻ വിഘടനവാദികൾ തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു.ഏറ്റുമുട്ടലിൽ 16 വിഘടനവാദികൾ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമി ((ബിഎൽഎ)) ഇന്നലെയാണ് ക്വൊറ്റയിൽ നിന്ന് പെഷവാറിലേക്ക്. ഏറ്റുമുട്ടലിനിടെ നിരവധി യാത്രക്കാർക്കും പരിക്കേറ്റു. ട്രെയിനിൽ 450 യാത്രക്കാരുണ്ടായിരുന്നു. 100 ഓളം പേർ ഇപ്പോഴും ബന്ദികളാണ്. ഏറ്റുമുട്ടലിനിടെ 6 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്നാണ് വിവരം.
ഇന്നലെ രാവിലെ ഒമ്പതിന് ബലൂചിസ്ഥാനിലെ ക്വെറ്റയിൽ നിന്ന് ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ പെഷവാറിലേക്ക് പോയ ജാഫർ എക്‌സ്പ്രസാണ് തട്ടിയെടുത്തത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബോലനിലെ മുഷ്‌ഖാഫ് മേഖലയിലായിരുന്നു സംഭവം. പർവതങ്ങളാൽ ചുറ്റപ്പെട്ട മേഖലയിൽ ട്രെയിൻ തുരങ്കത്തിന് സമീപം എത്തിയപ്പോഴാണ് ആക്രമിച്ചത്. ബലൂചിസ്ഥാൻ പ്രവിശ്യാ സർക്കാരും പാക്സൈന്യവും ബന്ദികളെ മോചിപ്പിക്കാനുള്ല ദൗത്യത്തിലാണ്. പാകിസ്ഥാൻ സൈനിക നടപടിക്ക് മുതിർന്നാൽ ബന്ദികളെ വധിക്കുമെന്ന് ബിഎൽഎ വക്താവ് ജിയാൻഡ് ബലൂച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം എന്താണ് വിഘടനവാദികളുടെ ആവശ്യം എന്നത് സംബന്ധിച്ച് ഇതുവരെയും വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
<BR>
TAGS : PAKISTAN | HIJACKED
SUMMARY : 104 people on hijacked train in Pakistan freed; 16 separatists were killed in the encounter
തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ…
ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന് പേരിൽ അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു. സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. ചിക്കമഗളൂരു ജില്ലയിലെ…
ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ് -ബൊമ്മസന്ദ്ര യെല്ലോ ലൈനില്‍ അഞ്ചാമത്തെ മെട്രോ ട്രെയിൻ നവംബർ 1മുതല്‍ ഓടിത്തുടങ്ങും ഇതോ…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിറയൻകീഴ് അഴൂർ സ്വദേശി വസന്ത(77)യാണ് മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം…
ബെംഗളൂരു : മുത്തപ്പൻസേവാസമിതി ട്രസ്റ്റിന്റെ 17-മത് മുത്തപ്പൻ തിരുവപ്പന മഹോത്സവം വിവിധ പരിപാടികളോടെ ഫെബ്രുവരി 14,15 തീയതികളിൽ നടത്തും. ഹോറമാവ്…
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ആറ് പാക് സൈനികർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ക്യാപ്റ്റനും ഉൾപ്പെടുന്നു. അഫ്ഗാനിസ്ഥാനുമായി അതിർത്തി…