ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ ബോംബാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരുക്കേറ്റു. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പിന്നിൽ ടിടിപി (തഹ്‍രീകെ താലിബാൻ പാകിസ്ഥാൻ ) ആണൊണ് സൂചന.
സൗത്ത് വാരിസ്ഥാൻ ജില്ലയിലെ വാനയിൽ സ്ഥിതിചെയ്യുന്ന സമാധാന കമ്മിറ്റി ഓഫീസിന് മുൻപിലാണ് പൊട്ടിത്തെറിയുണ്ടായത്. തുടർന്ന് ഓഫീസ് കെട്ടിടം പൂർണമായും തകർന്നു. നിരവധി പേരാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്. ഇവരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴ് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള പലരുടെയും നില അതീവ ഗുരുതരമാണ്. നിരോധിത തഹ്‍രീകെ താലിബാൻ പാകിസ്ഥാനൻ സംഘടനയുമായി വെടിനിർത്തൽ കരാർ പാളിയതിനെ തുടർന്ന് ഖൈബർ പഷ്തൂൻഖ്വ, ബലൂചിസ്താൻ പ്രവിശ്യകളിൽ ഭീകരവാദ ആക്രമണങ്ങൾ ഇപ്പോള്‍ പതിവാണ്.
<BR>
TAGS : PAKISTAN | BOMB BLAST
SUMMARY : Bomb blast in Pakistan; seven killed
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…