Categories: TOP NEWSWORLD

പാകിസ്ഥാനില്‍ ഭീകരര്‍ ട്രെയിൻ തട്ടിയെടുത്ത് 450 പേരെ ബന്ദികളാക്കി; ആറ് സൈനികര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത് ഭീകരര്‍ 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ തട്ടിയെടുത്തത്. 6 പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസിന് നേര്‍ക്കായിരുന്നു ആക്രമണം.

റെയില്‍വേ ട്രാക്കുകള്‍ ബലൂച് ആര്‍മി ഭീകരര്‍ തകര്‍ത്തു. ഇതേതുടര്‍ന്ന് ട്രെയിന്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരായി. പിന്നാലെ ട്രെയിനിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ യാത്രക്കാരെയും ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് ട്രെയിന്‍ തട്ടിയെടുത്തതെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി പ്രസ്താവനയില്‍ വ്യക്തമാക്കി.

ബന്ദികളെ മോചിപ്പിക്കാൻ പാകിസ്ഥാൻ സൈനിക നടപടികള്‍ ആരംഭിച്ചാല്‍‌ ബന്ദികളെ കൊല്ലുമെന്നും സായുധസംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും അടിയന്തര സേവനങ്ങള്‍ എത്തിക്കാനുമുള്ള ശ്രമത്തിലാണ് ബലൂച് ഭരണകൂടം.

ഒരു തുരങ്കത്തിനടുത്തു വച്ചാണ് ബലൂച് ലിബറേഷൻ ആർമി ട്രെയിൻ തടഞ്ഞത്. പർവതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിൻ കുടുങ്ങിക്കിടക്കുകയാണ്. ട്രെയിൻ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീർണമായ ഭൂപ്രദേശമായതിനാല്‍ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളികള്‍ ഏറെയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

TAGS : PAKISTAN
SUMMARY : Terrorists hijack train in Pakistan, take 450 hostages; six soldiers killed

Savre Digital

Recent Posts

പ്രതിദിനം 33 രൂപയുടെ വർധന മാത്രം; സമരം തുടരുമെന്ന് ആശാ വർക്കർമാർ

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ…

1 minute ago

പ്രണയാഭ്യർഥന നിരസിച്ചതിന് അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു മര്‍ദിച്ചു; ബന്ധു അറസ്റ്റില്‍

ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന് പേരിൽ അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു. സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. ചിക്കമഗളൂരു ജില്ലയിലെ…

11 minutes ago

നമ്മ മെട്രോ; യെല്ലോ ലൈനില്‍ അഞ്ചാമത്തെ ട്രെയിൻ നവംബർ 1 മുതല്‍

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ് -ബൊമ്മസന്ദ്ര യെല്ലോ ലൈനില്‍  അഞ്ചാമത്തെ മെട്രോ ട്രെയിൻ നവംബർ 1മുതല്‍  ഓടിത്തുടങ്ങും ഇതോ…

29 minutes ago

തിരുവനന്തപുരത്ത് വീട്ടമ്മ മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിറയൻകീഴ് അഴൂർ സ്വദേശി വസന്ത(77)യാണ് മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം…

39 minutes ago

മുത്തപ്പൻസേവാസമിതി ട്രസ്റ്റ് മുത്തപ്പൻ മഹോത്സവം ഫെബ്രുവരിയിൽ

ബെംഗളൂരു : മുത്തപ്പൻസേവാസമിതി ട്രസ്റ്റിന്റെ 17-മത് മുത്തപ്പൻ തിരുവപ്പന മഹോത്സവം വിവിധ പരിപാടികളോടെ ഫെബ്രുവരി 14,15 തീയതികളിൽ നടത്തും. ഹോറമാവ്…

44 minutes ago

പാ​ക്കി​സ്ഥാ​നി​ൽ സ്ഫോ​ട​നം; ആ​റ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തു​ൻ​ഖ്വ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ആ​റ് പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. മ​രി​ച്ച​വ​രി​ൽ ക്യാ​പ്റ്റ​നും ഉ​ൾ​പ്പെ​ടു​ന്നു. അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യി അ​തി​ർ​ത്തി…

49 minutes ago