ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയതായുള്ള കേസിൽ ട്രാവൽ വ്ലോഗർ അറസ്റ്റിൽ. ഹരിയാനയിലെ ഹിസറി സ്വദേശി ജ്യോതി മൽഹോത്രയാണ് അറസ്റ്റിലായത്. ഇന്ത്യ പാക് വെടിനിർത്തലിന് ശേഷം ചാരവൃത്തി നടത്തിയെന്ന കേസിൽ ഹരിയാനയിൽ നിന്നുള്ള മൂന്നാമത്തെ അറസ്റ്റാണിത്.
പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ചോർത്തി നൽകിയതായി ജ്യോതി സമ്മതിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വാർത്ത. ഒഫീഷ്യൽ സീക്രട്ട ആക്‌ടിലെ (1923) 3, 5 വകുപ്പുകൾ അനുസരിച്ചും ഭാരതീയ ന്യായ സംഹിത 152 അനുസരിച്ചുമാണ് ജ്യോതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അഞ്ച് ദിവസത്തെ റിമാൻഡിലാണ് വ്ലോഗറിപ്പോൾ. ‘ട്രാവൽ വിത്ത് ജോ’ എന്നാണ് ജ്യോതി മൽഹോത്രയുടെ യു ട്യൂബ് അക്കൗണ്ടിന്റെ പേര്.
ഹിസാർ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ അനുസരിച്ച് 2023ൽ ജ്യോതി രണ്ട് തവണ പാകിസ്ഥാൻ സന്ദർശിച്ചതായാണ് വിവരം. അവിടെ വച്ച് ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ജ്യോതി ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ സന്ദർശനത്തിന് ശേഷവും ഡാനിഷുമായി ജ്യോതി ബന്ധം പുലർത്തിയതായാണ് വിവരം.
ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…
മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈവേയിൽ ടോൾ ഒഴിവാക്കാനുള്ള നടപടിയുമായി മഹാരാഷ്ട്ര. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാന് സ്പീക്കർ രാഹുൽ നർവേക്കർ…
ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ ഡയറക്ടർ എൻ.എം. ധോക്കെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നതിനെ തുടര്‍ന്ന്…
ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ…
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10…