ഇസ്ലാമാബാദ്: പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷഖ് ധർ ചൈനയിലേക്ക്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ചകൾ നടത്താനാണ് ഇഷഖ് ധർ പോകുന്നത്. പ്രതിനിധി സംഘവും മന്ത്രിക്കൊപ്പം പോകുന്നുണ്ട് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാന് കനത്ത നാശനഷ്ടം ഉണ്ടായതിന് പിന്നാലെയാണ് ഈ യാത്ര എന്നതും പ്രധാനമാണ്.
ചൈന പാക് നയതന്ത്ര ബന്ധം, സാമ്പത്തിക ചർച്ചകൾ, പ്രതിരോധ സഹകരണം, മേഖലയിലെ സുരക്ഷ എന്നിവ ഇരു രാജ്യങ്ങളും ചർച്ചചെയ്തേക്കും. ചൈനയിലെത്തുന്ന അഫ്ഘാനിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായും ധർ ചർച്ച നടത്തും. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായാണ് സന്ദർശനം എന്ന് വാക്ക് വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
അതേസമയം അന്താരാഷ്ട്ര പിന്തുണ ഉറപ്പിക്കാൻ പാടുപെടുന്നതിനിടെ സാമ്പത്തിക സഹായം നല്‍കുന്നതില്‍ പാകിസ്ഥാനുമേല്‍ ഉപാധികള്‍ മുന്നോട്ടുവെച്ച് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). പാകിസ്ഥാന് 11 കര്‍ശന ഉപാധികളാണ് ഐഎംഎഫ് മുന്നോട്ടുവെച്ചിരിക്കുന്നത്. വാര്‍ഷിക ബജറ്റ് 17,60,000 കോടിയായി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. ഇതില്‍ 1,07,000 കോടി വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയുമായുളള സംഘര്‍ഷം വര്‍ധിച്ചാല്‍ അത് ധനസഹായത്തെ ബാധിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കി. ഇതോടെ ധനസഹായം നല്‍കാനായി ഐഎംഎഫ് പാകിസ്ഥാന് മുന്നില്‍ വയ്ക്കുന്ന ഉപാധികള്‍ അമ്പതായി.
<br>
TAGS: INDIA PAKISTAN CONFLICT
SUMMARY: Pakistan Deputy Prime Minister to visit China
ആറ്റിങ്ങൽ: നഗരത്തിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര അഴിയൂർ വലിയ മാടാക്കര പാണ്ടികയില്‍ ആസിയയുടെ മകള്‍…
കൊച്ചി: സ്വർണവില ഇന്നും കുറഞ്ഞു. 48 മണിക്കൂറിനിടെ തുടർച്ചയായി നാലാം തവണയാണ് വില കുറയുന്നത്. ഇന്ന് പവന് 600 രൂപയും…
തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ടയര്‍ പ്രമാടത്ത് താഴ്ന്നുപോയ സംഭവത്തില്‍ സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. ഹെലികോപ്റ്റര്‍…
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് കൊടും കുറ്റവാളികളെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ബിഹാറില്‍ നിന്നുള്ള…
ബെംഗളൂരു: തമിഴ്നാട്ടില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിനാല്‍ കര്‍ണാടകയുടെ പല ഭാഗങ്ങളിലും ശനിയാഴ്ച വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ…