ബെംഗളൂരു: ബെംഗളൂരുവിൽ പാക് പൗരൻമാർക്ക് അനധികൃത താമസസൗകര്യമൊരുക്കിയ മുഖ്യപ്രതി പിടിയിൽ. ഇയാൾക്ക് പാക് ചാര ഏജൻസികളുമായി ബന്ധമുള്ളതായാണ് പോലീസിന്റെ നിഗമനം. പാർവേസ് എന്നയാളാണ് പിടിയിലായത്. ജിഗനിയിൽ വ്യാജ മേൽവിലാസങ്ങളിൽ താമസിച്ചിരുന്ന ഏഴ് പാകിസ്താൻ പൗരൻമാരെ കഴിഞ്ഞയാഴ്‌ച സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് മുഖ്യപ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പാക് പൗരന്മാർക്ക് ബെംഗളൂരുവിൽ താമസസൗകര്യം ഒരുക്കിയതും, വ്യാജ പാസ്പോർട്ട്ഴ് ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ കാർഡുകൾ എന്നിവ ഏർപ്പാടാക്കിയതും പാർവേസ് തന്നെയാണെന്ന് പോലീസ് പറഞ്ഞു.
പാക് മതനേതാവ് യൂനുസ് അൽഗോഹറിൻ്റെ പ്രഭാഷണങ്ങൾ പ്രചരിപ്പിക്കാനാണ് ഇവർ നഗരത്തിലെത്തിയത്. നേരത്തെ അറസ്റ്റിലായവരെല്ലാം ഇയാളുടെ നിർദേശപ്രകാരമാണ് ഇവരെല്ലാം പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
യൂനുസ് അൽഗോഹറിൻ്റെ പ്രഭാഷണങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന മെഹ്ദി ഫൗണ്ടേഷൻ്റെ തലവനാണ് പർവേസ്. ഇയാളുടെ അറസ്റ്റോടെ നഗരത്തിൽ നിന്നും പിടികൂടിയ അനധികൃത പാകിസ്ഥാൻ പൗരന്മാരുടെ എണ്ണം എട്ടായി. കൂടുതൽ പേർ റാക്കറ്റിൽ ഉൾപ്പെട്ടതായാണ് സംശയമെന്ന് ജിഗനി പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Jigani police nab main suspect in illegal Pakistani immigrants racket
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2026 മെയ് 30 വരെ…