Categories: TOP NEWSWORLD

പാക് വ്യോമക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി താ​ലി​ബാ​ൻ​ ​സൈ​ന്യം; 19 പാക് സൈനികർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ 46​ ​പേ​രു​ടെ​ ​ജീ​വ​നെ​ടു​ത്ത​ ​പാ​ക് ​ആ​ക്ര​മ​ണ​ത്തി​നെതിരെ തിരിച്ചടിച്ച്​ ​താ​ലി​ബാ​ൻ​ ​സൈ​ന്യം.​ ​ഇ​ന്ന് പു​ല​ർ​ച്ചെ​ ​ദ​ണ്ഡേ​ ​പ​ട്ടാ​ൻ​ ​-​ ​കു​റം​ ​അ​തി​ർ​ത്തി​യി​ൽ​ ​പാ​ക് ​സൈ​ന്യ​ത്തി​ന്റെ​ ​പോ​സ്റ്റു​ക​ൾ​ക്ക് ​നേ​രെ​ ​അ​ഫ്ഗാ​ൻ​ ​സൈ​ന്യം​ ​വെ​ടി​വ​യ്പ് ​ന​ട​ത്തു​ക​യാ​യി​രു​ന്നു.​ ​പാ​കി​സ്ഥാ​ൻ​ ​ത​ങ്ങ​ളു​ടെ​ ​മ​ണ്ണി​ൽ​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​ത്തി​ന് ​ഉ​ചി​ത​മാ​യ​ ​തി​രി​ച്ച​ടി​ ​ന​ൽ​കു​മെ​ന്ന് ​അ​ഫ്ഗാ​നി​ലെ​ ​താ​ലി​ബാ​ൻ​ ​ഭ​ര​ണ​കൂ​ടം​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ താലിബാൻ നടത്തിയ പ്രത്യാക്രമണത്തിൽ 19 പാക് സൈനികരും മൂന്ന് സാധാരണക്കാരും അടക്കം 22 പേര്‌ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു.

പാക്കിസ്ഥാനെയും അഫ്‌ഗാനിസ്ഥാനെയും വേർതിരിക്കുന്ന ‌‘ഡ്യൂറൻഡ്’ ലൈനിനപ്പുറത്ത് നിരവധി കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അഫ്ഗാൻ പ്രതിരോധവകുപ്പ് എക്‌സിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തു വന്നത്‌.

ചൊവ്വാഴ്‌ച അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്‌ പ്രതികാരമായി താലിബാൻ സൈന്യം പാകിസ്ഥാനിൽ “പല പോയിന്റുകൾ” ലക്ഷ്യമിട്ടിട്ടുള്ളതായി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ പർവതപ്രദേശത്താണ് ചൊവ്വാഴ്‌ച പാക്കിസ്ഥാന്റെ ആക്രമണം ഉണ്ടായത്‌. അഫ്ഗാനിസ്ഥാനിലെ ഏഴ് ഗ്രാമങ്ങളെയാണ്‌ ആക്രമണത്തിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടതെന്നും ആക്രമണത്തിൽ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും അഫ്‌ഗാനിസ്ഥാൻ പറഞ്ഞു. ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് പാക് വ്യോമസേന അഫ്ഗാനിസ്ഥാനില്‍ നേരിട്ട് ആക്രമണം നടത്തുന്നത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറ്റതിന് ശേഷം പാകിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർധിച്ചതായി പാകിസ്ഥാൻ നിരന്തരം ആരോപിച്ചിരുന്നു.

2023-ൽ പാകിസ്ഥാനിലെ ഭീകരാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 2022-നെ അപേക്ഷിച്ച് 56 ശതമാനം വർധിച്ചതായി ഇസ്ലാമാബാദ് ആസ്ഥാനമായുള്ള സെന്റർ ഫോർ റിസർച്ച് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസിന്റെ റിപ്പോർട്ട്‌ പുറത്തുവിട്ടിരുന്നു.

<BR>
TAGS : PAKISTAN | TALIBAN ATTACK
SUMMARY : Taliban forces retaliate against Pakistani airstrikes; 19 Pakistani soldiers killed

Savre Digital

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…

12 minutes ago

ഒന്നരമാസത്തെ വിശ്രമത്തിന് ദലൈലാമ കർണാടകയില്‍ എത്തി

ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…

22 minutes ago

തിരുവനന്തപുരം നഗരം ആര് ഭരിക്കും? വി.വി. രാജേഷും ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…

1 hour ago

മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…

2 hours ago

അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

റോഡ് ഐലണ്ട്:  അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്.…

2 hours ago

നൈസ് റോഡിൽ കാറിടിച്ച് രണ്ട് കാൽനടയാത്രക്കാര്‍ മരിച്ചു

ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്‌ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ്…

2 hours ago