ബെംഗളൂരു: പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്ന് മൈസൂരുവിൽ ഒരു കുടുംബത്തിലെ നാലു പേർ ശ്വാസംമുട്ടി മരിച്ചു. യാരഗനഹള്ളിയിൽ താമസിക്കുന്ന ചിക്കമഗളൂരു സ്വദേശികളായ കുമാരസ്വാമി(45), ഭാര്യ മഞ്ജുള (39), മക്കളായ അർച്ചന (19), സ്വാതി (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടത്. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം.
വസ്ത്രങ്ങൾ ഇസ്തിരി ഇട്ടുനൽകുന്നതാണ് ഇവരുടെ ജോലി. പാചക വാതക സിലിണ്ടർ ഉപയോഗിച്ചാണ് ഇസ്തിരിപ്പെട്ടി പ്രവർത്തിപ്പിച്ചിരുന്നത്. വീടിനകത്ത് 3 സിലിണ്ടറുകൾ ഉണ്ടായിരുന്നു.ഇതിൽ ഒന്ന് ചോർന്നത് മൂലമാണ് അപകടമുണ്ടായത് എന്നാണ് പോലീസ് സംശയിക്കുന്നത്. മുറിയിൽ വായു സഞ്ചാരം കുറവായത് അപകടത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
കുറച്ച് ദിവസംമുമ്പ് ചിക്കമഗളൂരുവിലെ ബന്ധുവീട്ടിൽപോയ കുടുംബം തിങ്കളാഴ്ച രാത്രിയാണ് മൈസൂരുവിലേക്ക് തിരിച്ചെത്തിയത്. ചൊവ്വാഴ്ചയും ബുധനാഴ്ച രാവിലെയും ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കൾ കുമാരസ്വാമിയുടെ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. അയൽക്കാർ വീട് പരിശോധിച്ചപ്പോഴാണ് അപകടം പുറത്തറിഞ്ഞത്.
മൈസൂരു സിറ്റി പോലീസ് കമ്മിഷണർ രമേഷ് ബാനോത് ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഫോറന്‍സിക് പരിശോധന അടക്കം നടന്നുവരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കെ.ആർ. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…