പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് പരുക്ക്

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. ബൊമ്മസാന്ദ്രയ്ക്ക് സമീപം കിട്ടഗനഹള്ളിയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ കെട്ടിടത്തിൻ്റെ ഒരു നില പൂർണമായും തകർന്നു.

നാരായണ ഹൃദയാലയയിൽ ജോലി ചെയ്തിരുന്ന കേരളത്തിൽ നിന്നുള്ള വിശ്വ, തമിഴ്‌നാട് സ്വദേശി സുനിൽ ജാദവ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്. ജയനഗർ സ്വദേശി സുനിലിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇരുവരും താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്.

ജോലിക്ക് പോകാനായി തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ കെട്ടിടത്തിൻ്റെ ഭിത്തി, സമീപത്ത് പാർക്ക് ചെയ്‌ത മൂന്ന് കാറുകൾ, ആറ് ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. സൂര്യ നഗർ പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: One floor of building damaged in LPG cylinder blast in Bangalore

Savre Digital

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

6 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

7 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

7 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

8 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

8 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

9 hours ago