Categories: KERALATOP NEWS

പാതിവില തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇക്കാര്യത്തില്‍ ഡിജിപി പ്രത്യേക ഉത്തരവിറക്കി. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറുക. വിവിധ ജില്ലകളില്‍ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷണത്തിന് നേതൃത്വം നല്‍കും.

ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിനാണ് കേസ് കൈമാറുക. അനന്തു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. അനന്തുവിന്റെ പണമിടപാട് സംബന്ധിച്ച്‌ കൂടുതല്‍ പരിശോധനകള്‍ ആവശ്യമായതിനാല്‍ ബാങ്കുകളോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

അഞ്ച് ദിവസം കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അനന്തുവിനെ വിവിധ ഇടങ്ങളില്‍ എത്തിച്ച്‌ തെളിവ ശേഖരണം നടത്തിയിരുന്നു. ഇയാളുടെ എറണാകുളത്തെ ഫ്ലാറ്റും ഓഫീസുകളും സീല്‍ ചെയ്ത പോലീസ്, വിശദ പരിശോധനയ്ക്കായി സെര്‍ച്ച്‌ വാറണ്ടിനായി കോടതിയില്‍ ഇന്ന് അപേക്ഷയും നല്‍കും.

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ ലഭിച്ചത് 1400 ഓളം പരാതികളാണ്. ഇടുക്കിയിലെ മറയൂരിലും കാന്തല്ലൂരിലും അഞ്ഞൂറിലേറെ സ്ത്രീകള്‍ പകുതി വില തട്ടിപ്പിനിരയായി. 160 പരാതികളാണ് മറയൂര്‍ സ്റ്റേഷനില്‍ ലഭിച്ചത്. തോട്ടം തൊഴിലാളികളും സ്‌കൂട്ടര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇടുക്കിയില്‍ 62 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തട്ടിപ്പിലൂടെ കിട്ടിയ കോടികളില്‍ രാഷ്ട്രീയനേതാക്കള്‍ക്ക് വാരിക്കോരി സംഭാവന നല്‍കിയിരുന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്‍ പോലീസിന് മൊഴി നല്‍കി. ഭൂമിയും വാഹനങ്ങളും വാങ്ങി. ആഡംബര ജീവിതം നയിച്ചും പണം ചെലവഴിച്ചു. അക്കൗണ്ടുകളില്‍ ഇനി ബാക്കിയുള്ളത് പത്തുലക്ഷം രൂപ മാത്രമാണെന്നാണ് അനന്തുവിന്റെ മൊഴി.

TAGS : LATEST NEWS
SUMMARY : Half Price Fraud Case; The investigation was handed over to the Crime Branch

Savre Digital

Recent Posts

വോട്ടർമാരെ അധിക്ഷേപിക്കുന്ന പരാമർശത്തില്‍ ഖേദിക്കുന്നു; എം.എം മണി

നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ വോട്ടർമാർ നന്ദികേട്​ കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…

6 minutes ago

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് സ്ത്രീകളടക്കം മൂന്നുപേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ​ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…

18 minutes ago

തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…

33 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…

3 hours ago

ഒന്നരമാസത്തെ വിശ്രമത്തിന് ദലൈലാമ കർണാടകയില്‍ എത്തി

ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…

3 hours ago

തിരുവനന്തപുരം നഗരം ആര് ഭരിക്കും? വി.വി. രാജേഷും ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…

4 hours ago