കണ്ണൂര്‍: പാനൂരില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏഴ് സ്റ്റീല്‍ ബോംബുകള്‍ കൂടി പോലീസ് കണ്ടെത്തി. അറസ്റ്റിലായ ഷിബിന്‍ലാലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയത്. രാവിലെ ഷിബിന്‍ ലാല്‍ അടക്കം മൂന്നുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു.
കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പാനൂരിലും പരിസര പ്രദേശങ്ങളിലും പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സിആർപിഎഫിന്റെ സഹായവും തേടിയിട്ടുണ്ട്.
അതേസമയം പാനൂരിൽ നിർമാണത്തിനിടെ പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്ന് സ്ഥിരീകരിച്ചു. തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റൽ ചീളുകൾ എന്നിവയാണ് ബോംബ് നിർമാണത്തിന് ഉപയോഗിച്ചത്. ആകെ പത്തുപേരാണ് ബോംബ് നിർമാണ സംഘത്തിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് പാനൂര്‍ കുന്നോത്തുപറമ്പ് മുളിയാത്തോടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ മുളിയാത്തോട് കാട്ടിന്റവിട ഷെറിൻ (31) മരിച്ചിരുന്നു.
അതേസമയം പാനൂരിലെ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട് – കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാസേനയുടെ വ്യാപക പരിശോധന. പാനൂരുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പോലീസിന്‍റേയും സി.ആർ.പി.എഫിന്‍റേയും നേതൃത്വത്തില്‍ പരിശോധന നടന്നത്.
The post പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് 7 സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി appeared first on News Bengaluru.
Powered by WPeMatico
നെയ്റോബി: കെനിയ ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 മരണം. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിലേറെയും…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി പീനിയ കരയോഗം വാർഷിക കുടുംബസംഗമം പീനിയോത്സവം നെലഗെദരനഹള്ളിയിലെ സിദ്ദു ഗാർഡനിൽ നടന്നു. കെഎൻഎസ്എസ് ചെയർമാൻ…
ന്യൂഡല്‍ഹി: സിഎംആർഎല്‍-എക്‌സാലോജിക് കേസിലെ അന്തിമവാദം വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി. കേന്ദ്രസർക്കാരിനും എസ്‌എഫ്‌ഐഒയ്ക്കുമായി അഭിഭാഷകരാരും ഹാജരാകാത്തതിനാലാണ് നടപടി. കേസ് ജനുവരി…
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വർണക്കപ്പ് നേടി തിരുവനന്തപുരം. 1825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോള്‍ കിരീടം നേടിയത്. റണ്ണറപ്പ് ട്രോഫി…
ഡൽഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (IGI) ടെർമിനല്‍ 3-ന് സമീപം നിർത്തിയിട്ടിരുന്ന ഒരു ബസിന് തീപിടിച്ചു. സംഭവസമയത്ത് ബസില്‍…
കൊച്ചി: ലുലു മാളില്‍ വാഹനങ്ങളുമായി എത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പാർക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച്…