പാനൂര്‍: പാനൂര്‍ സ്‌ഫോടന കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. അമല്‍ ബാബു, മിഥുന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്. സംഭവ നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നയാളാണ് അമല്‍ എന്നാണ് പോലീസ് പറയുന്നത്. മിഥുൻ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പോലീസ് പറയുന്നു. ഇതോടെ കേസിലെ 12 പ്രതികളില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബോംബ് നിര്‍മിക്കാന്‍ മുന്‍കൈയെടുത്ത ഷിജാല്‍, അക്ഷയ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
സ്‌ഫോടനം നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന അമല്‍ ബാബുവാണ് ബോംബ് ഒളിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മിഥുന്‍ സ്‌ഫോടനം നടക്കുമ്പോള്‍ ബെംഗളൂരുവിലായിരുന്നു. എന്നാല്‍ സ്‌ഫോടനത്തില്‍ പരുക്കേറ്റ വിനീഷുമായി ബന്ധം പുലര്‍ത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ആര്‍ക്കു വേണ്ടിയാണ് ബോംബ് നിര്‍മിച്ചതെന്ന നിര്‍ണായക വിവരം തേടിയാണ് പോലീസ് അന്വേഷണം. ഒളിവിലുള്ള പ്രതികളെ പിടികൂടാനായാല്‍ ഇക്കാര്യം വ്യക്തമാകുമെന്നാണ് പോലീസ് പറയുന്നത്. ഒളിവിലുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബോംബ് നിർമിക്കാൻ മുൻകൈയെടുത്ത ഷിജാല്‍, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്. സ്ഫോടനത്തില്‍ പരുക്കേറ്റ വിനീഷിന്‍റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
പ്രതിപട്ടികയിലുള്ളവര്‍ക്കും അറസ്റ്റിലായവര്‍ക്കും സി.പി.എം ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. സംഭവം നടന്ന വീടിന് അടുത്തുനിന്ന് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഏഴ് സ്റ്റീല്‍ ബോംബ് ശനിയാഴ്ച തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തിയിരുന്നു. പരുക്കേറ്റവരെ ആസ്പത്രിയിലെത്തിക്കാന്‍ സഹായിച്ച അരുണിനെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. അരുണില്‍ നിന്നാണ് മറ്റുപ്രതികളെക്കുറിച്ചുള്ള വിവരം കിട്ടിയത്.
പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് വ്യാഴാഴ്ച്ച സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകരുകയും ചെയ്തിരുന്നു.
The post പാനൂര്‍ സ്‌ഫോടനം: ഒളിവിലായിരുന്ന രണ്ട് പ്രതികള്‍കൂടി പിടിയില്‍ appeared first on News Bengaluru.
Powered by WPeMatico
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…