Categories: TOP NEWSWORLD

പാരിസ് ഒളിമ്പിക്സ്; ഷൂട്ടിങ്ങില്‍ മൂന്നാം സ്ഥാനവുമായി മനു ഭാകര്‍ ഫൈനലില്‍

പാരീസ് ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ മനു ഭാകര്‍ ഫൈനലില്‍. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് യോഗ്യതാ റൗണ്ടിൽ മൂന്നാംസ്ഥാനത്തോടെ താരം ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകൾക്കൊടുവിൽ 27 ഇന്നർ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനൽ നേട്ടം ഉറപ്പാക്കിയത്.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് മനു ഭാകർ. ഷൂട്ടിങ്ങിൽ 12 വർഷത്തെ മെഡൽ വരൾച്ച പാരീസിൽ അവസാനിപ്പിക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഈ ഇനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം റിഥം സാങ്വാന് ഫൈനലിന് യോഗ്യത നേടാനായില്ല. 573 പോയന്റുമായി 15-ാം സ്ഥാനത്താണ് റിഥത്തിന് ഫിനിഷ് ചെയ്യാനായത്. നിലവിൽ ലോക മൂന്നാം നമ്പറായ റിഥം സാങ്വാൻ 2022 ലോകചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ താരമാണ്.

ഇതിനിടെ ഒളിമ്പിക്സിൽ ആദ്യ സ്വർണം ചൈന നേടി. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ ആണ് ചൈന സ്വർണം സ്വന്തമാക്കിയത്. ദക്ഷിണ കൊറിയയ്ക്ക് വെള്ളിയും കസാക്കിസ്ഥാൻ വെങ്കലവും നേടി. ജർമ്മനിയെ മറികടന്നു ഖസാക്കിസ്ഥാൻ താരങ്ങള്‍ ആയ അലക്‌സാന്ദ്രയും സത്പയെവ് ഇസ്‌ലാമും വെങ്കല മെഡലും സ്വന്തമാക്കിയത്

രണ്ടാം സ്വർണവും ചൈന തന്നെയാണ് നേടിയത്. വനിതകളുടെ സിൻക്രണൈസ്ഡ് ഡൈവിലാണ് രണ്ടാം സ്വർണം. അമേരിക്ക വെള്ളിയും ബ്രിട്ടൻ വെങ്കലവും നേടി. ഹോങ് യുറ്റിംഗ്, ഷെങ് ലിയാഹോ സഖ്യം ആണ് ചൈനക്ക് ആദ്യ സ്വർണം സമ്മാനിച്ചത്.

TAGS: OLYMPICS | MANU BHAKER
SUMMARY: First medal hope for India as Manu Bhaker qualifies for final in Women’s 10 Metre pistol

Savre Digital

Recent Posts

15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ച്‌ ഡെന്‍മാര്‍ക്ക്

ഡെന്‍മാര്‍ക്ക്: കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണവുമായി…

1 minute ago

മുത്തശ്ശിയുടെ അരികില്‍ ഉറങ്ങിയ 4 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നാലുവയസുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയാണ് അതിക്രമത്തിനിരയായത്. വെള്ളിയാഴ്ച രാത്രി താരകേശ്വറില്‍…

1 hour ago

മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മുൻ മന്ത്രി കെ രാജുവിനെ തീരുമാനിച്ച്‌ സിപിഐ. സിപിഐ സംസസ്ഥാന കൗണ്‍സില്‍ അംഗാമണ്…

2 hours ago

കരോൾ ഗാന മത്സരം

ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് കരോൾ ഗാനമത്സരം സാന്താ ബീറ്റ്സ് 2025 നവംബർ 30…

2 hours ago

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം: ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…

3 hours ago

സിദ്ധരാമയ്യയെ ശിവകുമാർ തള്ളിയിടുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച ആള്‍ക്കെതിരെ കേസ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…

3 hours ago