Categories: TOP NEWSWORLD

പാരീസില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിച്ച കെട്ടിടത്തില്‍ തീപിടിത്തം; പാസ്‌പോര്‍ട്ട് അടക്കം കത്തിനശിച്ചു

പാരീസില്‍ മലയാളി വിദ്യാർഥികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ അഗ്നിബാധ. പാരിസിലെ കൊളംബസിലാണ് സംഭവം. എട്ട് മലയാളികളടക്കം 27 ഇന്ത്യൻ വിദ്യാർഥികള്‍ താമസിച്ചിരുന്ന താത്ക്കാലിക കെട്ടിടമാണ് അഗ്നിക്കിരയായത്. തീപിടിത്തത്തില്‍ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും അടക്കം സുപ്രധാന രേഖകള്‍ നഷ്ടമായെന്ന് മലയാളി വിദ്യാർഥികള്‍ പറഞ്ഞു.

മാനേജ്‌മെന്റ്, എൻജിനീയറിംഗ് പഠനത്തിന് ഇന്ത്യയില്‍ നിന്ന് എത്തിയ വിദ്യാർഥികള്‍ താമിസിച്ചിരുന്ന പ്ലാസ്റ്റിക്ക് ഉപയോഗിച്ച്‌ നിർമിച്ച താല്‍ക്കാലിക മുറികളിലായിരുന്നു തീപിടിച്ചത്. റഫ്രിജറേറ്ററിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിദ്യാർഥികള്‍ പറയുന്നത്. സംഭവത്തില്‍ പാരീസുകാരനായ വീട്ടുടമ കസ്റ്റഡിയിലാണ്.

സംഭവത്തെ തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് മാറേണ്ടിവന്ന വിദ്യാർഥികള്‍ക്ക് ആദ്യ രണ്ട് ദിവസം ഇന്ത്യൻ എംബസി വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ഹോട്ടലുകളില്‍ താമസമൊരുക്കി. ഇന്നലെ ഇവരെ വിവിധ വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

The post പാരീസില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിച്ച കെട്ടിടത്തില്‍ തീപിടിത്തം; പാസ്‌പോര്‍ട്ട് അടക്കം കത്തിനശിച്ചു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

കൊച്ചിയിൽ വീണ്ടും ലഹരി വേട്ട; യുവതിയടക്കം 4 പേർ പിടിയിൽ, MDMA പില്‍സും കണ്ടെടുത്തു

കൊച്ചി: കൊച്ചിയിൽ വീണ്ടും വൻ ലഹരി വേട്ട. ഫ്‌ലാറ്റ് വാടകക്കെടുത്ത് വന്‍ ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍.…

3 minutes ago

നവ വധുവിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: തൃശൂരില്‍ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പില്‍ പരേതനായ മനോജിന്റെ മകള്‍ നേഹയാണ്…

9 minutes ago

അനാശാസ്യ കേന്ദ്രത്തിലെ റെയ്ഡ്; എറണാകുളത്ത് യുവാവ് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത് പ്രണയം നടിച്ച്‌ ലഹരി നല്‍കി

കൊച്ചി: എറണാകുളം സൗത്തില്‍ നടത്തിവരികയായിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്‌ഡില്‍ ഉത്തരേന്ത്യക്കാരായ ആറ് പെണ്‍കുട്ടികള്‍ പിടിയിലായ സംഭവത്തില്‍ കൂടുതല്‍…

1 hour ago

പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിന് ബോംബ് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

അമൃത്സര്‍: പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് ബോംബ് ഭീഷണി. സുവർണ ക്ഷേത്രം തകർക്കുമെന്ന് ആയിരുന്നു ഭീഷണി സന്ദേശം. ശിരോമണി ഗുരുദ്വാര പ്രബന്ധക്…

2 hours ago

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ കുറവ് രേഖപെടുത്തി. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് രേഖപ്പെടുത്തിയത്. ഇന്ന് വിലയില്‍…

2 hours ago

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ന് നിർണായകം, അവസാനവട്ട ചർച്ചകൾ തുടരുന്നു

ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അവസാനവട്ട ചര്‍ച്ചകള്‍ ഇന്നും തുടരും. ദയാധനം നല്‍കി…

3 hours ago