പത്തനംതിട്ടയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
അന്നും ഇന്നും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമായിരിക്കും പാർട്ടി. നവീൻ ബാബുവിന്റെ അപ്രതീക്ഷിതമായ മരണം കുടുംബത്തെ മാത്രമല്ല അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും ദുഃഖത്തിലാഴ്ത്തിയ സംഭവമാണെന്നും ഗോവിന്ദൻ പറഞ്ഞു. മരണം നടക്കുമ്പോൾ പി.ബിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്നു. അവിടെ നിന്നാണ് സംഭവങ്ങള്‍ അറിയുന്നത്. തിരിച്ചെത്തിയുടൻ തന്നെ കുടുംബത്തെ സന്ദർശിക്കാൻ തീരുമാനിച്ചെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
നവീൻ ബാബുവിന്റെ ഭാര്യയോടും മക്കളോടും കുടുംബാംഗങ്ങളോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇക്കാര്യത്തില്‍ പാർട്ടി രണ്ട് തട്ടിലാണെന്ന പ്രചാരണങ്ങളെ എം.വി ഗോവിന്ദൻ തള്ളിക്കളഞ്ഞു. ദിവ്യക്കെതിരായ പാർട്ടി നടപടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അത് പാർട്ടിക്കാര്യമാണെന്നായിരുന്നു ഗോവിന്ദൻ മാസ്റ്ററുടെ മറുപടി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു പ്രധാന ആവശ്യം. ഇത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
TAGS : ADM NAVEEN BABU | M V GOVINDAN
SUMMARY : Party with Naveen Babu’s family; MV Govindan said full support
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…