മണ്ണാർക്കാട്ട് രണ്ടു പേര്‍ കുഴഞ്ഞുവീണ് മരിച്ചു. എതിർപ്പണം ശബരി നിവാസില്‍ രമണി-അംബുജം ദമ്പതിമാരുടെ മകൻ ശബരീഷ് (27), പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. ഉച്ചക്ക് വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ശബരീഷ് കൂട്ടുകാരുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് കുഴഞ്ഞ് വീണ് മരിച്ചത്.
ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് സമീപത്താണ് സരോജിനി കുഴഞ്ഞ് വീണുമരിച്ചത്. അതേസമയം, ചൂട് കാരണമാണോ ഇരുവരും കുഴഞ്ഞ് വീണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.
പാലക്കാട് ജില്ലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത ചൂട് തുടരുകയാണ്. ചൂട് തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ളത്. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളില്‍ നാളെ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് 40 ഉം തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി സ്വര്‍ണവില. പവന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,560…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സലയിലായിരുന്ന വയനാട് സുൽത്താൻ ബത്തേരി…
ഡല്‍ഹി: നാളെ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. സെപ്തംബര്‍ ഏഴിന് ഇന്ത്യന്‍ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴല്‍ ചന്ദ്രനുമേല്‍…
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാതിവില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി…
കൊച്ചി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും. ദീപാവലി സമ്മാനമായി ഡല്‍ഹിയില്‍ നിന്ന് പ്രയാഗ്രാജ് വഴി പാട്നയിലേക്കായിരിക്കും ആദ്യ…
മുംബൈ: സിനിമയിൽ അവസരം തേടുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ച കേസിൽ നടി അനുഷ്‌ക മോണി മോഹൻ ദാസ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ…