പാലക്കാട്: പാലക്കാട് കോട്ടായിയില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. രോഗബാധിതയായ അമ്മ മരണപ്പെട്ട സങ്കടത്തില്‍ മകൻ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കോട്ടായി സ്വദേശി ചിന്ന, മകന്‍ ഗുരുവായൂരപ്പന്‍ എന്നിവരാണ് മരിച്ചത്.
ഒരാഴ്ചയായി ചിന്ന പനി ബാധിച്ച് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ ആറിന് വീടിന് സമീപത്തെ പറമ്പിൽ ഗുരുവായൂരപ്പനെ തൂങ്ങി മരിച്ച നിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. പിന്നീട് വീട്ടിലെത്തി നോക്കിയപ്പോള്‍ ചിന്നയെ കിടക്കയില്‍ മരിച്ച നിലയിലും കാണുകയായിരുന്നു. ഇരുവരുടെയും മരണത്തില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.
TAGS : PALAKKAD | DEAD
SUMMARY : Palakkad mother and son dead
ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…